പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ അനുഭവിക്കാം: കുവൈറ്റ്.

Anjana

പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ കുവൈറ്റ്
പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ കുവൈറ്റ്
Photo Credit: iStock

തടവ് ശിക്ഷയ്ക്കായി മൂന്ന് വർഷത്തിൽ കുറവ് ശിക്ഷ വിധിച്ചവർക്ക് സ്വന്തം വീടുകളിൽ ശിക്ഷ അനുഭവിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി മുന്നോട്ട് വെച്ചത്.

പ്രതികളെ മുഴുവൻ സമയവും നിരീക്ഷിക്കുന്നതിനായി ട്രാക്കിംഗ് ബ്രേസ്‌ലെറ്റുകൾ ധരിപ്പിക്കും. ഇവ ഊരിമാറ്റുകയോ നശിപ്പിക്കുകയോ ചെയ്യാൻ ശ്രമിച്ചാൽ കേസെടുത്ത് ജയിലിലടയ്ക്കും. ആഭ്യന്തരമന്ത്രാലയത്തിന് കൺട്രോൾ റൂമിൽ വിളിച്ച് അനുമതി തേടിയതിനു ശേഷം മാത്രമായിരിയ്ക്കും ആശുപത്രിയിൽ പോകാൻ പോലും അനുവദിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 താമസിക്കുന്ന സ്ഥലം വിട്ടു പുറത്തു പോകാൻ പാടില്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യരുതെന്നും നിർദേശമുണ്ട്. ട്രാക്കിങ് തടയുന്ന ജാമറുകൾ ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവർക്ക് തടവുകാരനെ വീട്ടിലെത്തി സന്ദർശിക്കാം. മാനുഷിക പരിഗണന നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ആണ് ഇത്തരമൊരു പദ്ധതി. തടവുകാർ ഇതിനായി വീട്ടുകാരുടെ അനുമതിയോടെ പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

Story Highlights: Prisoners can now complete Jail term in their house wearing Tracking Bracelets in Kuwait.