കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ സാന്നിധ്യം; വിശദപഠനം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി.

Anjana

കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിധ്യം
കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിധ്യം

കോഴിക്കോട് നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും പിടികൂടിയ വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി  സാന്നിധ്യമുണ്ടെന്നു പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിൽ വ്യക്തമാണ്.

രണ്ട്‌ തരം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോ‍ഡിയുടെ സാന്നിധ്യം കണ്ടെത്തിയത്.ഇതോടെ നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് സ്ഥിരീകരണമാക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ,ഇതൊരു സൂചന മാത്രമാണെന്നും ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ്  വ്യക്തമാക്കി.

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്നവയാണ് നിപ വൈറസ്. വൈറസ് ബാധിച്ച വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകർന്നേക്കാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ട്

Story highlight : Presence of NIPAH virus in bats collected from Kozhikode.