പ്രീമിയർ ലീഗ് ക്ലബ്ബുകൾ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ റെക്കോർഡ് തുക ചെലവഴിച്ചു. ഈ സീസണിൽ ക്ലബ്ബുകൾ ഏകദേശം മൂന്ന് ബില്യൺ പൗണ്ട് (നാല് ബില്യൺ ഡോളർ) ആണ് കളിക്കാർക്കായി ചിലവഴിച്ചത്. മുൻ റെക്കോർഡുകളെല്ലാം തകർത്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ.
മുൻപ് 2.36 ബില്യൺ പൗണ്ട് (3.2 ബില്യൺ ഡോളർ) ആയിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഒരു സീസണിൽ കളിക്കാർക്കായി ചിലവഴിച്ച ഏറ്റവും വലിയ തുക. എന്നാൽ ഈ റെക്കോർഡ് ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ പഴങ്കഥയായി മാറി. ലിവർപൂൾ 125 മില്യൺ പൗണ്ട് (169 മില്യൺ ഡോളർ) മുടക്കി ന്യൂകാസിൽ യുണൈറ്റഡ് സ്ട്രൈക്കർ അലക്സാണ്ടർ ഇസക്കിനെ സ്വന്തമാക്കിയതോടെയാണ് തുക കുതിച്ചുയർന്നത്.
യൂറോപ്പിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന വലിയ ക്ലബ്ബുകളും യൂറോപ്പിൽ കൂടുതലായി ടീമുകളും ഉണ്ടെന്ന് ഡെലോയിറ്റ് സ്പോർട്സ് ബിസിനസ് ഗ്രൂപ്പിന്റെ ഡയറക്ടർ ടിം ലുൻ പറഞ്ഞു. ലീഗിന്റെ മത്സര സ്വഭാവം ഇത് വീണ്ടും പ്രകടമാക്കുന്നു. യൂറോപ്പിലേക്ക് പ്രവേശിക്കുന്നതിന്റെ മത്സര സ്വഭാവം ഇത്രയും വ്യക്തമായി ഇതിനുമുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂൾ ആണ് ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്. അവർ ഏകദേശം 400 മില്യൺ പൗണ്ടിലധികം (541 മില്യൺ ഡോളർ) കളിക്കാർക്കായി ചിലവഴിച്ചു. ഇത് ഒരു പ്രീമിയർ ലീഗ് ക്ലബ്ബിന്റെ റെക്കോർഡാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ചെൽസി, ന്യൂകാസിൽ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെല്ലാം 200 മില്യൺ പൗണ്ടിൽ (270 മില്യൺ ഡോളർ) അധികം രൂപ ചിലവഴിച്ചു. കൂടുതൽ മികച്ച ടീമുകളെ വാർത്തെടുക്കാനുള്ള നെട്ടോട്ടത്തിൽ ആണ് ഓരോ ക്ലബ്ബുകളും. അതിനാൽ തന്നെ വരും സീസണുകളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടീമുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഏകദേശം എല്ലാ ടീമുകളും മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനാൽ തന്നെ ലീഗ് കൂടുതൽ ആവേശകരമാകും എന്ന് ഉറപ്പാണ്. കൂടുതൽ മികച്ച താരങ്ങൾ എത്തിയതോടെ ടീമുകൾ തമ്മിലുള്ള പോരാട്ടം കടുക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Story Highlights: Premier League clubs spent a record three billion pounds (four billion dollars) in this summer transfer window.