ലക്ഷ്യം ഇസ്ലാമോഫോബിയ ഇളക്കിവിടല്‍; ബിജെപിക്കെതിരേ പ്രകാശ് കാരാട്ട്.

Anjana

ലക്ഷ്യം ഇസ്ലാമോഫോബിയ ബിജെപി പ്രകാശ്കാരാട്ട്
ലക്ഷ്യം ഇസ്ലാമോഫോബിയ ബിജെപി പ്രകാശ്കാരാട്ട്

മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും  പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ബിജെപി അവസരമാക്കി മാറ്റിയെന്ന വിമർശനവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്.

ബിജെപി-യുടെയും ആർഎസ്എസിന്റെയും യഥാർഥ സ്വഭാവം കത്തോലിക്കാ സഭ മനസ്സിലാക്കണമെന്നും പ്രകാശ് കാരാട്ട് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജെപിയും ആർഎസ്എസും ഒരുമിച്ചുള്ള സഹവർത്തിത്വത്തിലും ഇടപെടലുകളിലും വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ജിഹാദികൾ അമുസ്ലിങ്ങളെ നശിപ്പിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന ബിഷപിന്റെ ആരോപണം.ഇതു സ്വാഭാവികമായും കേരളസമൂഹത്തിൽ  സംശയവും ആശങ്കയും ഉണ്ടാക്കുന്നതിനു കാരണമായിട്ടുണ്ടെന്നും കാരാട്ട് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

‘ജിഹാദികളുടെ ഗൂഢാലോചന’ എന്ന വാദം രാഷ്ട്രീയവൃത്തങ്ങൾ തള്ളിക്കളഞ്ഞപ്പോൾ, ബിഷപ്പിന്റെ നിലപാടിനു പിന്തുണ നൽകി ബിജെപി രംഗത്തെത്തി. ജിഹാദികളുടെ പ്രവർത്തനങ്ങൾക്ക് എതിരായ നിയമം നടപ്പിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയുമുണ്ടായി.

മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ഇതിനെ നല്ല അവസരമായി വിനിയോഗിച്ചുവെന്നും നിരന്തരം വർഗീയ വേർതിരിവുകൾ ഉണ്ടാക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണെന്നും കാരാട്ട് ലേഖനത്തിലൂടെ പറയുന്നു.

Story highlight : Prakash Karatt response on the narcotics jihad issue.