പ്രഭാസിന്റെ ‘രാജാസാബ്’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; ആരാധകര്‍ ആവേശത്തില്‍

Anjana

Prabhas Raja Saab motion poster

പ്രഭാസിന്റെ പുതിയ ചിത്രം ‘രാജാസാബി’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. താരത്തിന്റെ 45-ാം പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി പുതിയ പോസ്റ്റര്‍ പുറത്തുവന്നത്. ‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനോടെ വേറിട്ട ലുക്കിലാണ് പ്രഭാസ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ മോഷന്‍ പോസ്റ്റര്‍ വൈറലായി കഴിഞ്ഞു. ‘ഹാപ്പി ബെര്‍ത്ത്‌ഡേ റിബല്‍ സാബ്’ എന്നെഴുതി കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാരുതി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മലയാളി താരം മാളവിക മോഹനാണ് നായിക. ഹൊറര്‍ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 2025 ഏപ്രില്‍ 10-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ല സഹനിര്‍മാതാവാണ്.

തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സും കിംഗ് സോളമനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ബാഹുബലി പ്രശസ്തനായ ആര്‍.സി. കമല്‍ കണ്ണനാണ് വിഎഫ്എക്സ് ചുമതല വഹിക്കുന്നത്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു ചിത്രസംയോജനവും നിര്‍വഹിക്കുന്നു. രാജീവന്‍ പ്രൊഡക്ഷന്‍ ഡിസൈനറും എസ് എന്‍ കെ ക്രിയേറ്റീവ് പ്രൊഡ്യൂസറും ആതിര ദില്‍ജിത്ത് പി.ആര്‍.ഒ ആയും പ്രവര്‍ത്തിക്കുന്നു. ഒരു റിബല്‍ മാസ് ഫെസ്റ്റിവല്‍ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം.

  എമ്പുരാൻ ടീസർ പുറത്തിറങ്ങി; 2025 മാർച്ച് 27ന് റിലീസ്

Story Highlights: Prabhas’ new film ‘Raja Saab’ motion poster released on his 45th birthday, featuring a unique look with the tagline ‘Horror is the New Humor’.

Related Posts
കൊച്ചിൻ ഹനീഫയുടെ ഓർമ്മദിനം: 15 വർഷങ്ങൾക്ക് ശേഷവും ജീവിക്കുന്ന കലാകാരൻ
Kochi Haneefa

ഇന്ന് കൊച്ചിൻ ഹനീഫയുടെ 15-ാം ഓർമ്മദിനമാണ്. അദ്ദേഹത്തിന്റെ അനശ്വര കഥാപാത്രങ്ങൾ മലയാള സിനിമയുടെ Read more

പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2026ൽ തിയേറ്ററുകളിലെത്തും
Prabhas Spirit

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിൽ പ്രഭാസ് നായകനാകുന്നു. Read more

  മാർക്കോ ഒടിടിയിലേക്ക്; ഫെബ്രുവരി 14ന് സോണി ലിവിൽ
കുംഭമേളയിലെ വൈറൽ സെൻസേഷൻ മോണാലിസ ബോളിവുഡിലേക്ക്
Monalisa

കുംഭമേളയിൽ സോഷ്യൽ മീഡിയയിൽ വൈറലായ മോണാലിസ എന്നറിയപ്പെടുന്ന മോനി ബോളിവുഡ് സിനിമയിലേക്ക് എത്തുന്നു. Read more

പ്രഭാസിന് സോഷ്യൽ മീഡിയ ഇല്ലെന്ന് പൃഥ്വിരാജ്
Prabhas

പൃഥ്വിരാജ് നൽകിയ അഭിമുഖത്തിൽ സൂപ്പർസ്റ്റാർ പ്രഭാസിന് സോഷ്യൽ മീഡിയ അക്കൗണ്ടുകളില്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള Read more

പാപ്പരാസികളെ വിമർശിച്ച് മാളവിക മേനോൻ
Malavika Menon

മോശം ആംഗിളുകളിൽ നിന്ന് ചിത്രങ്ങളെടുക്കുന്ന പാപ്പരാസികളുടെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് നടി Read more

ഗോൾഡൻ ഗ്ലോബ് നഷ്ടമായെങ്കിലും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു
All We Imagine As Light

82-ാമത് ഗോൾഡൻ ഗ്ലോബിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പുരസ്കാരം നഷ്ടമായി. Read more

പ്രഭാസ് മുന്നിൽ; ഇന്ത്യയിലെ ഏറ്റവും ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ നടന്മാർ ആധിപത്യം പുലർത്തുന്നു
Prabhas most popular Indian star

ഓർമാക്സ് മീഡിയയുടെ പട്ടികയിൽ പ്രഭാസ് ഒന്നാം സ്ഥാനത്ത്. വിജയ്, യാഷ്, അല്ലു അർജുൻ, Read more

ഒബാമയുടെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’; ഇന്ത്യൻ സിനിമയ്ക്ക് അഭിമാനനേട്ടം
Obama favorite movies list

അമേരിക്കൻ മുൻ പ്രസിഡന്റ് ബാരക്ക് ഒബാമയുടെ 2024-ലെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ പായൽ Read more

കേരള രാജ്യാന്തര ചലച്ചിത്രമേള: ഏഴാം ദിനം വൈവിധ്യമാർന്ന സിനിമകളും ചർച്ചകളും
Kerala International Film Festival

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഏഴാം ദിനം വൈവിധ്യമാർന്ന സിനിമകൾ പ്രദർശിപ്പിക്കുന്നു. ഷബാന Read more

Leave a Comment