പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി; സിപിഐഎം അച്ചടക്ക നടപടിക്ക് അനുമതി

Anjana

P P Divya bail plea
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് നിർണായക വിധി പറയും. എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. നേരത്തെ കോടതി ഹർജിയിൽ വിശദമായ വാദം കേട്ടിരുന്നു. ദിവ്യക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി. ഓൺലൈനിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അനുമതി നൽകിയത്. നടപടി ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ സെക്രട്ടറിയെ അറിയിച്ചതായും വ്യക്തമാക്കി. ഇതോടെ ദിവ്യ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തപ്പെടും. എല്ലാ പാർട്ടി പദവികളിൽ നിന്നും ദിവ്യയെ നീക്കം ചെയ്യാനാണ് തീരുമാനം. ജാമ്യാപേക്ഷയിൽ തീരുമാനം വരാനിരിക്കുന്നതിനിടയിലാണ് ഈ നിർണായക നീക്കം. ദിവ്യയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. Story Highlights: Former Kannur District Panchayat President P P Divya’s bail plea in ADM K Naveen Babu’s death case to be decided today

Leave a Comment