ബിക്കാനീരിൽ ജൂനിയർ നാഷണൽ ഗെയിംസ് സ്വർണ മെഡൽ ജേതാവ് പരിശീലനത്തിനിടെ മരിച്ചു. യാഷ്തിക ആചാര്യ (17) എന്ന പവർ ലിഫ്റ്റർക്കാണ് ദാരുണാന്ത്യമുണ്ടായത്. 270 കിലോഗ്രാം ഭാരമുള്ള ദണ്ഡ് കഴുത്തിൽ വീണതാണ് മരണകാരണം.
ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ബിക്കാനീർ ജില്ലയിലെ ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെയായിരുന്നു സംഭവം. പരിശീലകന്റെ സഹായത്തോടെ ഭാരമുയർത്താൻ ശ്രമിക്കുന്നതിനിടെയാണ് ദണ്ഡ് യാഷ്തികയുടെ കഴുത്തിൽ വീണത്.
കഴുത്ത് ഒടിഞ്ഞു എന്നാണ് നയാ ഷഹർ എസ് എച്ച് ഒ വിക്രം തിവാരി പറഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിശീലകനും നിസ്സാര പരുക്കേറ്റു.
Tragic loss of a young athlete! 🏋️\u200d♀️💔 In Rajasthan's Bikaner, 1️⃣7️⃣-year-old power-lifter Yashtika Acharya, a Junior National Games gold medalist tragically lost her life while lifting 2️⃣7️⃣0️⃣ kg in the gym in the presence of a coach, a heavy
1/2 pic.twitter.com/UDPQnq3SmT
— Aarav Gautam (@IAmAarav8) February 19, 2025
യാഷ്തികയുടെ കുടുംബം പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. സ്വന്തം കായിക ജീവിതത്തിന്റെ ചെറിയ കാലയളവിൽ തന്നെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ താരമായിരുന്നു യാഷ്തിക.
കായികരംഗത്ത് യാഷ്തികയുടെ വിയോഗം വലിയ നഷ്ടമാണെന്ന് കായികപ്രേമികൾ അഭിപ്രായപ്പെട്ടു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (മുന്നറിയിപ്പ്: \u200dബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ദൃശ്യങ്ങള്\u200d അടങ്ങിയിട്ടുണ്ട്).
Story Highlights: A junior national gold medalist powerlifter died during training after a 270 kg barbell fell on her neck.