പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ കാർഡ് പുതുക്കണമെന്ന് യുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇനി ആധാർ പുതുക്കൽ എളുപ്പമാകും. പോസ്റ്റ് ഓഫീസുകളിൽ നിന്നും ആധാർ പുതുക്കാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, പോസ്റ്റ് ഓഫീസുകൾ ഇപ്പോൾ രണ്ട് ആധാർ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത് – ആധാർ എൻറോൾമെന്റും ആധാർ പുതുക്കലും.
പൊതുജനങ്ങളുടെ സൗകര്യത്തിന് മുൻഗണന നൽകിയാണ് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകാൻ പോസ്റ്റ് ഓഫീസുകളിൽ സജ്ജീകരണങ്ങൾ ചെയ്തതെന്ന് എക്സിൽ ഇന്ത്യൻ തപാൽ വകുപ്പ് അറിയിച്ചു. സേവനങ്ങൾക്കുള്ള ഫീസ് ആധാർ കേന്ദ്രങ്ങളിൽ ഈടാക്കുന്ന അതേ ഫീസ് ആയിരിക്കും. വ്യക്തികൾക്ക് അവരുടെ ആധാർ കാർഡ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കാമെന്നും അറിയിപ്പിൽ പറയുന്നു.
തപാൽ വകുപ്പ് 13,352 ആധാർ എൻറോൾമെന്റ്, അപ്ഡേറ്റ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ആധാർ അപ്ഡേറ്റ് സെന്റർ കണ്ടെത്താൻ https://www.indiapost.gov.in-ലെ ഇന്ത്യ പോസ്റ്റ് വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. മുമ്പ് ആധാർ കേന്ദ്രങ്ങളിൽ പോയി ക്യൂ നിന്ന് വേണമായിരുന്നു ആധാർ പുതുക്കുവാൻ. എന്നാൽ ഇപ്പോൾ ഈ പ്രക്രിയ കൂടുതൽ സൗകര്യപ്രദമാക്കിയിരിക്കുന്നു.
Story Highlights: India Post now offers Aadhaar enrollment and update services at post offices, making the process more convenient for citizens.