പുതിയ ഇവി മോഡലുമായി പോർഷെ വിപണിയിലേക്ക്. പോർഷെയുടെ എസ്യുവി മോഡലായ കയെൻ എന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പാണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. 2026-ൽ ഈ വാഹനം വിപണിയിൽ ലഭ്യമാകും. ഫുൾ ചാർജിൽ 1000 കിലോമീറ്റർ റേഞ്ച് ഈ ഇവിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കയെൻ ഇവി എത്തുന്നതോടെ പോർഷെയുടെ മുൻനിര ഇവി മോഡലായി ഇത് മാറും. കയെൻ ഇലക്ട്രിക് പതിപ്പ് ലുക്കിലും ഡിസൈനിലും നിരവധി മാറ്റങ്ങളോടെയാണ് വിപണിയിൽ എത്തുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എസ്യുവി മോഡലിൽ ഏറെ ഡിമാൻഡുള്ള വാഹനമാണ് കയെൻ. വാഹനത്തിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പുതിയ കയെൻ ഇവിക്ക് ഫുൾ ചാർജിൽ 1000 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. 2026-ൽ ഫെയ്സ്ലിഫ്റ്റ് ചെയ്ത പെട്രോൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്കൊപ്പമായിരിക്കും കയെൻ ഇവി വിപണിയിലെത്തുക. ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ ദിനംപ്രതി നിരവധി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾക്കിടയിൽ പോർഷെയുടെ വരവ് ഏറെ ശ്രദ്ധേയമാകും.
മുൻവശത്തെ ഗ്രില്ലുകൾ അടഞ്ഞ രീതിയിലായിരിക്കും കയെൻ ഇവിക്ക് നൽകുക. 20 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകൾ വാഹനത്തിനുണ്ടാകും. അതുപോലെ ബമ്പറിലെ ഗ്രിൽ ഷട്ടറുകളും ഇതിൽ ഉണ്ടാകും. ഒരു നിശ്ചിത പിൻ ക്വാർട്ടർ വിൻഡോ ഉൾക്കൊള്ളുന്ന പുതിയ ഗ്ലാസ്ഹൗസുള്ള പുനർരൂപകൽപ്പന ചെയ്ത ഡോർ പാനലുകൾ എന്നിവ മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
പുതിയ ടെയിൽ ലൈറ്റുകൾ പിൻഭാഗത്ത് നൽകിയിട്ടുണ്ട്. ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മത്സരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പോർഷെയുടെ പുതിയ മോഡൽ എങ്ങനെ സ്വീകരിക്കപ്പെടും എന്ന് ഉറ്റുനോക്കുകയാണ് വാഹനപ്രേമികൾ.
ഈ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ലഭ്യമാക്കാം. ഡിസൈനിലും മറ്റ് ഫീച്ചറുകളിലും ഏറെ ശ്രദ്ധ ചെലുത്തിയാണ് ഈ വാഹനം പുറത്തിറക്കുന്നത് എന്ന് കരുതുന്നു.
Story Highlights : Porsche Cayenne EV To Offer 1000 Km Range