മാർച്ച് 14 മുതൽ റോമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വഷളായി. ശ്വാസതടസ്സത്തെത്തുടർന്ന് മാർപാപ്പയ്ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നുവെന്നും ചികിത്സ തുടരുകയാണെന്നും വത്തിക്കാൻ അറിയിച്ചു. ന്യുമോണിയ ബാധയെ തുടർന്നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാർപാപ്പയ്ക്ക് ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിക്കുന്നതാണ് പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്നാണ് ഈ മാസം പതിനാലിന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിക്കുള്ളിലെ ചാപ്പലിൽ കഴിഞ്ഞ ദിവസം മാർപാപ്പ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായും ഡോക്ടർമാർ അറിയിച്ചിരുന്നു. മൂക്കിൽ ട്യൂബിലൂടെ നൽകിയിരുന്ന ഓക്സിജൻ പിന്നീട് ഓക്സിജൻ മാസ്കിലൂടെയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വഷളായത്.
Story Highlights: Pope Francis experiences a health setback while hospitalized in Rome for pneumonia.