റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 88-കാരനായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമില്ലെന്ന് വത്തിക്കാൻ വക്താക്കൾ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മാസം 14-നാണ് ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാർപാപ്പയെ ഇന്നലെ പതിവ് സിടി സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസം മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചിരുന്നുവെങ്കിലും, നിലവിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഗസ്സയിലെ ഇടവക വികാരിയുമായി മാർപാപ്പ ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാർപാപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ വത്തിക്കാൻ തുടർന്നും പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Pope Francis’s health remains serious, according to the Vatican.