അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രണ്ട് സ്ഥാനാർത്ഥികളെയും രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ രംഗത്തെത്തി. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും കമലയുടെ ഗർഭഛിദ്ര വിഷയത്തിലെ നിലപാടും ചൂണ്ടിക്കാട്ടിയാണ് മാർപ്പാപ്പയുടെ വിമർശനം. ജീവിതത്തിന് എതിരായവരാണ് ഇരുവരുമെന്ന് അദ്ദേഹം പറഞ്ഞു.
12 ദിവസത്തെ ഏഷ്യാ സന്ദർശനം കഴിഞ്ഞ് റോമിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. കുടിയേറ്റക്കാരെ കയറ്റാതിരിക്കുകയും അവർക്ക് ജോലി കൊടുക്കാതിരിക്കുകയും ചെയ്യുന്നത് ഗുരുതരമായ പാപമാണെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമർശനം.
ഗർഭച്ഛിദ്രം സ്ത്രീകളുടെ ദേശീയ അവകാശമാക്കി മാറ്റിയ 1973 ലെ വിധി പുനസ്ഥാപിക്കുമെന്ന കമലാ ഹാരിസിന്റെ പ്രഖ്യാപനവും മാർപ്പാപ്പയുടെ വിമർശനത്തിന് കാരണമായി. രണ്ടുപേരും തിന്മ ചെയ്തവരാണെന്നും, ഏത് സ്ഥാനാർത്ഥിയാണ് കുറഞ്ഞ തിന്മ ചെയ്തതെന്ന് വോട്ടർമാർ സ്വന്തം മനസാക്ഷിയോട് ചോദിച്ച് തീരുമാനമെടുക്കണമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.
Story Highlights: Pope Francis criticizes Trump’s anti-immigration policies and Kamala Harris’s stance on abortion, calling both US presidential candidates “against life”.