റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. കഫക്കെട്ടും ശ്വാസതടസ്സവും രൂക്ഷമായതിനെത്തുടർന്ന് വെന്റിലേറ്റർ സൗകര്യം വീണ്ടും ഏർപ്പെടുത്തി. മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, പുതിയ സങ്കീർണതകൾ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം 14-നാണ് ബ്രോങ്കൈറ്റിസ് ലക്ഷണങ്ങളുമായി മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബൈലാറ്ററൽ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് ആന്റിബയോട്ടിക് ചികിത്സ നൽകിവരികയായിരുന്നു. വെള്ളിയാഴ്ച ഛർദിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യനില വഷളായത്.
വെള്ളിയാഴ്ച ശ്വസന ഫിസിയോതെറാപ്പിക്ക് വിധേയനാക്കിയ മാർപാപ്പ ആശുപത്രിയ്ക്കുള്ളിലെ ചാപ്പലിൽ പ്രാർത്ഥനയിലും പങ്കെടുത്തിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി വീണ്ടും മോശമായ സാഹചര്യത്തിൽ, വിഭൂതി ബുധനാഴ്ച ചടങ്ങിൽ മാർപാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു.
ശ്വാസകോശ അണുബാധയെ തുടർന്നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
**Story Highlights :** Pope Francis back on ventilator after respiratory failure
Story Highlights: Pope Francis is back on a ventilator after experiencing respiratory failure at Rome’s Gemelli Hospital.