Headlines

Cinema

താരനിബിഡമായ ചടങ്ങോടെ ‘പൊങ്കാല’ സിനിമയുടെ ലോഞ്ചിംഗ് നടന്നു

താരനിബിഡമായ ചടങ്ങോടെ ‘പൊങ്കാല’ സിനിമയുടെ ലോഞ്ചിംഗ് നടന്നു

സെപ്റ്റംബർ പതിമൂന്നാം തീയതി വെള്ളിയാഴ്ച എറണാകുളം ടൗൺ ഹാളിൽ വച്ച് ‘പൊങ്കാല’ എന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങുകൾ നടന്നു. താരപ്പൊലിമ നിറഞ്ഞ ഒരു സായംസന്ധ്യയിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്. എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേഴ്‌സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോണ തോമസ് നിർമ്മിക്കുന്നു. ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചി കലാഭവൻ്റെ പ്രസിഡൻ്റ് ഫാദർ ചെറിയാൻ കുനിയൻ തോടത്ത് ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ ബാനർ ലോഞ്ചിംഗ് നടത്തി. പ്രശസ്ത നിർമ്മാതാവ് സിയാദ് കോക്കർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ചലച്ചിത്ര പ്രവർത്തകർ, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ അടങ്ങുന്ന വലിയൊരു സദസ്സിലാണ് ചിത്രത്തിന് ആരംഭം കുറിച്ചത്.

രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ കഥാബീജം ഉടലെടുക്കുന്നത്. വൈപ്പിൻ ഹാർബറിൽ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരമാണ് തികച്ചും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ബിബിൻ ജോർജ്, അലൻസിയർ, സാദിഖ്, ഡ്രാക്കുള സുധീർ, കിച്ചു ടെല്ലസ്, മാർട്ടിൻ മുരുകൻ, റോഷൻ മുഹമ്മദ്, യാമി സോന, ശാന്തകുമാരി, രേണു സുന്ദർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സെപ്റ്റംബർ ഇരുപത്തിരണ്ടിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി, മുനമ്പം ഭാഗങ്ങളിലായി പൂർത്തിയാകും.

Story Highlights: The launch of the film ‘Pongala’, directed by A.B. Binil, took place in Ernakulam Town Hall with a star-studded event and is based on a true incident from Vypeen in 2000.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം
ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; വിശദീകരണവുമായി സംവിധായകൻ
പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി

Related posts

Leave a Reply

Required fields are marked *