പെഗാസസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തിയ ദേശീയ മാധ്യമമായ ‘ദി വയറിന്റെ’ ഓഫീസിൽ ഡൽഹി പോലീസ് പരിശോധന നടത്തി. ‘ദി വയർ’ എന്ന പ്രമുഖ വെബ് മാധ്യമത്തിന്റെ സ്ഥാപക പത്രാധിപരായ സിദ്ധാർത്ഥ് വരദരാജനാണ് ഇക്കാര്യം അറിയിച്ചത്.
ഓഫീസിലേക്ക് പെട്ടെന്ന് പോലീസ് വന്ന് സ്വര ഭാസ്കർ, വിനോദ് ദുവ, അറഫാ തുടങ്ങിയവരെ അന്വേഷിക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള പതിവ് പരിശോധന ആണെന്ന് പോലീസ് പറഞ്ഞതായി സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു.
Not just another day at the office for @thewire_in after #PegasusProject
— Siddharth (@svaradarajan) July 23, 2021
Policeman arrived today with inane inquiries. ‘Who’s Vinod Dua?’ ‘Who’s Swara Bhaskar?’ ‘Can I see your rent agreement?’ ‘Can I speak to Arfa?’
Asked why he’d come: “Routine check for Aug 15”
Strange. pic.twitter.com/jk0a2dDIuS
അതേസമയം ഓഫീസ് കെട്ടിടത്തിനു മുന്നിൽ വാടകയ്ക്കെന്ന് എഴുതിവെച്ചിരുന്നതിനാലാണ് പരിശോധന നടത്തിയതെന്നും ‘ദി വയറിന്റെ’ ബോർഡുകൾ ഒന്നും ഇല്ലായിരുന്നെന്നും ഡിസിപിയുടെ ഓഫീസ് ട്വിറ്ററിൽ പ്രതികരിച്ചു.
Story Highlights: Police raid in ‘The Wire’office delhi after pegasus controversy.