തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ എസ്ഐക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ കുത്തേറ്റു. പൂജപ്പുര എസ്ഐ സുധീഷിനാണ് കൈയ്യിൽ കുത്തേറ്റത്. ഇന്നലെ രാത്രി പട്രോളിംഗിനിടെയാണ് സംഭവം. ശ്രീജിത്ത് ഉണ്ണി എന്നയാളാണ് ആക്രമണം നടത്തിയത്. കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
പൂജപ്പുരയിലെ കല്ലറമടം ക്ഷേത്രത്തിന് സമീപം മദ്യപിച്ച് ചിലർ ബഹളം വെക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പരിശോധനയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പോലീസ് കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് പ്രതി പോലീസിന് നേരെ കത്തിയുമായി അക്രമണം നടത്തിയത്.
എസ്ഐയുടെ വയറിലേക്കാണ് പ്രതി കുത്തിയത്. എന്നാൽ എസ്ഐ കൈ ഉപയോഗിച്ച് ആക്രമണം തടുക്കുകയായിരുന്നു. പ്രതിയുടെ അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
മൂന്ന് ദിവസം മുൻപ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതി കാപ്പ കേസ് പ്രതി കൂടിയാണ്. പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
Story Highlights: A police officer in Thiruvananthapuram was stabbed by a suspect in a drug case during a patrol.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ