തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നിരാഹാര സമരത്തിലുണ്ടായിരുന്ന ശൈലജയെ ആശുപത്രിയിലേക്ക് മാറ്റി. ശൈലജയ്ക്ക് പകരം വട്ടിയൂർക്കാവ് FHC യിലെ എസ് ബി രാജി സമരം ഏറ്റെടുക്കും. മാർച്ച് 20 രാവിലെ 11 മണി മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്.
ആശാ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, തങ്കമണി, ഷീജ എന്നിവർ നിരാഹാര സമരത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് യുപിഎച്ച്സിയിലെ ആശാ വർക്കർ ശോഭയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷീജയുടെ ആരോഗ്യം മോശമായതിനെ തുടർന്നാണ് ശോഭ നിരാഹാര സമരം ഏറ്റെടുത്തത്.
ശോഭയ്ക്ക് പകരം കുളത്തൂർ എഫ്എച്ച്സിയിലെ ആശാ വർക്കർ ഷൈലജ എസ് സമരമേറ്റെടുത്തു. ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിന് മുന്നിലാണ് ആശാ വർക്കർമാരുടെ സമരം നടക്കുന്നത്.
രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സംസ്ഥാന വ്യാപകമായിട്ടായിരിക്കും മുടി മുറിക്കൽ സമരം തിങ്കളാഴ്ച നടത്തുക. സെക്രട്ടറിയേറ്റ് സമര പന്തലിൽ മാത്രമാണ് മുടി മുറിക്കൽ സമരമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശാ പ്രവർത്തകർ മുടി മുറിച്ച് പ്രതിഷേധിക്കും. ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സർക്കാരുമായി ചർച്ച നടത്താനും സമരക്കാർ തയ്യാറാണ്.
Story Highlights: Asha workers’ strike continues for the 48th day in Thiruvananthapuram, with a protestor hospitalized and others vowing to intensify their agitation.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ