ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും പ്രതീകമായി ഫ്രാൻസിസ് മാർപാപ്പ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സമൂഹത്തിന് അദ്ദേഹം അഗാധമായ അനുശോചനം അറിയിച്ചു. സമഗ്ര വികസനത്തിനായുള്ള മാർപാപ്പയുടെ പ്രതിബദ്ധതയിൽ നിന്ന് താൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ജനങ്ങളോടുള്ള മാർപാപ്പയുടെ വാത്സല്യം എപ്പോഴും വിലമതിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്നുള്ള കർദ്ദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലളിതമായ ജീവിതശൈലിയും ശക്തമായ നിലപാടുകളും കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ലോകശ്രദ്ധ നേടി.
വിവിധ മതങ്ങൾക്കിടയിലെ ആശയവിനിമയത്തെ അദ്ദേഹം പിന്തുണച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുകയും സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു. ന്യൂമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മാർച്ച് 23നാണ് അദ്ദേഹം തിരിച്ചെത്തിയത്. ഇന്നു രാവിലെ 7.35നാണ് മാർപാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു.
Story Highlights: Prime Minister Narendra Modi expressed condolences on the passing of Pope Francis, remembering him as a beacon of compassion and spiritual fortitude.