മഹാരാജാസ് കോളേജിൽ നിന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പുറത്തേക്ക്. ഏഴാം സെമസ്റ്റർ ആർക്കിയോളജി വിദ്യാർഥിയായിരുന്ന ആർഷോയുടെ റോൾ ഔട്ടിന് കാരണം മതിയായ ഹാജർ ഇല്ലാത്തതാണ്. ദീർഘനാളായി കോളജിൽ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ ഈ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കിൽ കോളജിൽ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ. ആർഷോയുടെ മാതാപിതാക്കൾക്കാണ് പ്രിൻസിപ്പൽ നോട്ടീസ് നൽകിയത്.
ആറാം സെമസ്റ്ററിൽ നിന്നും എക്സിറ്റ് എടുക്കും എന്നാണ് ആർഷോയുടെ വിശദീകരണം. എന്നാൽ സാധാരണ ഗതിയിൽ എക്സിറ്റ് പോൾ ഒപ്ഷനെടുക്കണമെങ്കിൽ ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റൻഡൻസും വേണമെന്നാണ് സർവ്വകലാശാല ചട്ടം. കോളേജിൽ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുള്ള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം.
ഇക്കാര്യത്തിൽ കോളേജധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. മുഴുവൻ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷൻ നൽകുന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. ആർഷോയുടെ കാര്യത്തിൽ സർവകലാശാലയുടെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് കോളേജ് അധികൃതർ. ഈ സാഹചര്യത്തിൽ, ആർഷോയുടെ അക്കാദമിക ഭാവി അനിശ്ചിതത്വത്തിലാണ്.
Story Highlights: SFI State Secretary PM Arsho exits Maharaja’s College due to attendance shortage