കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന മതപരമായ വിഷയമാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് വ്യക്തമാക്കി. മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് മതപണ്ഡിതരാണെന്നും കാന്തപുരം ഒരു ഇസ്ലാമിക പണ്ഡിതനായതിനാൽ അദ്ദേഹത്തിന് അഭിപ്രായം പറയാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു. സ്ത്രീകൾക്കും പുരുഷന്മാർക്കും മതപരമായ ചില ചട്ടക്കൂടുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമായിരുന്നു ലീഗിന്റെ നിലപാടെന്നും സമാനമായി സാമുദായിക വിഷയങ്ങളിലും യൂത്ത് ലീഗ് വിശ്വാസികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഫിറോസ് പറഞ്ഞു. കാന്തപുരത്തെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി അവഹേളിച്ചെന്നും എന്നാൽ അതിനെ വിമർശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്സെവൻ വ്യായാമത്തിനെതിരെയാണ് കാന്തപുരം രംഗത്തെത്തിയത്. സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമത്തിൽ ഏർപ്പെടുന്നതും വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നുകാണിക്കുന്നതും അദ്ദേഹം വിമർശിച്ചു. സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം ലംഘിക്കപ്പെടുന്നതായും കാന്തപുരം ചൂണ്ടിക്കാട്ടി.
മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നതായും മതവിധി പറയുന്നവരെ വിമർശിക്കുന്നവർ സത്യമെന്തെന്ന് അന്വേഷിക്കാറില്ലെന്നും കാന്തപുരം പറഞ്ഞു. പുരുഷന്മാരെ കാണുന്നതിനും ഇടപഴകുന്നതിനും സ്ത്രീകൾക്ക് ഇസ്ലാമിൽ ചില നിബന്ധനകളുണ്ടെന്നും പണ്ടുകാലത്ത് സ്ത്രീകൾ അത് കൃത്യമായി പാലിച്ചിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഈ വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്തുകളയുന്നതാണെന്നും കാന്തപുരം വിമർശിച്ചു.
പുരുഷന്മാരെ കാണുന്നതിനും ഇടപഴകുന്നതിനും സ്ത്രീകൾക്ക് ഇസ്ലാമിൽ ചില നിബന്ധനകളുണ്ട്. മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നു. പണ്ടുകാലത്ത് അത് സ്ത്രീകൾ കൃത്യമായി പാലിച്ചിരുന്നു. എന്നാൽ ഈ വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്ത് കളഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.
Story Highlights: Youth League leader P K Firoz supports Kanthapuram AP Aboobacker Musliyar’s statement on women’s participation in mixed-gender exercise programs.