വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരൽമലയിലെത്തി. സൈന്യത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ബെയ്ലി പാലം സന്ദർശിച്ച മുഖ്യമന്ത്രി, പാലത്തിന്റെ നിർമാണ പുരോഗതി സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി.
ഇന്ന് വൈകുന്നേരത്തോടെ പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു. ദുരന്ത ഭൂമിയായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ പാലം നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്. ഉരുൾപൊട്ടലിൽ മുണ്ടക്കൈയെയും ചൂരൽമലയെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയിരുന്നു. സൈന്യം നിർമിച്ച താൽക്കാലിക നടപ്പാലമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മറുകരയിലേക്ക് പോയില്ല.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരും ഉണ്ടായിരുന്നു. മഴ പെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി എത്തിയത്. ബെയ്ലി പാല നിർമാണം കണ്ടശേഷം ദുരന്തഭൂമിയിൽ നിന്നും മുഖ്യമന്ത്രി മടങ്ങി. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദർശിക്കും.
Story Highlights: Kerala CM Pinarayi Vijayan visits landslide-affected areas in Wayanad, inspects Bailey bridge construction
Image Credit: twentyfournews