തുഷാർ ഗാന്ധിക്കെതിരെ സംഘപരിവാർ അതിക്രമം: മുഖ്യമന്ത്രിയുടെ ശക്തമായ അപലപനം

Anjana

Tushar Gandhi

തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുന്ന ദേശീയ-അന്തർദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്രസംഭവം അനുസ്മരിക്കുന്ന വേളയിലാണ് ഈ സംഭവം നടന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വർക്കല ശിവഗിരിയിലെ ഗാന്ധി-ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥന് നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനുമാണ് തുഷാർ ഗാന്ധി കേരളത്തിലെത്തിയത്. രാഷ്ട്രപിതാവിന്റെ കൊച്ചുമകനും പൊതുപ്രവർത്തകനുമാണ് തുഷാർ ഗാന്ധി.

ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. പൊതുജനാഭിപ്രായം വളർത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ ആത്മാവിന് വർഗീയതയുടെ അർബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാർ ഗാന്ധി പങ്കുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്കാരം വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നതാണ്. ആ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുക കൂടിയാണ് സംഘപരിവാർ ചെയ്യുന്നത്. പ്രകോപനത്തിന് വശംവദനാവാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാർ ഗാന്ധി ചെയ്തത്.

  തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞു

മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തിൽ ഉയരേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചുകൂടാത്ത സന്ദർഭമാണിത്. ആ ബോധവും അതിൽ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തിൽ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂ.

Story Highlights: Kerala CM Pinarayi Vijayan condemned the RSS protest against Tushar Gandhi, calling it an attack on India’s secularism and democracy.

Related Posts
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: വി.ഡി. സതീശൻ രൂക്ഷ വിമർശനവുമായി രംഗത്ത്
Tushar Gandhi protest

നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ വി.ഡി. സതീശൻ ബി.ജെ.പി.യെ രൂക്ഷമായി വിമർശിച്ചു. Read more

തുഷാർ ഗാന്ധിയെ തടഞ്ഞത് മതേതര കേരളത്തിന് അപമാനം: കെ. സുധാകരൻ
Tushar Gandhi

നെയ്യാറ്റിൻകരയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടി മതേതര Read more

  കോൺഗ്രസ് ബിജെപിയുടെ മണ്ണൊരുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞു
Tushar Gandhi

നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്ത തുഷാർ ഗാന്ധിയെ Read more

കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരള ഗവർണറുമായും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി
Nirmala Sitharaman

ന്യൂഡൽഹിയിലെ കേരള ഹൗസിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് Read more

വേനൽച്ചൂട്: ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
Heatwave

വേനൽച്ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധാരാളം Read more

പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം റിപ്പോർട്ട്
CPIM Report

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവർത്തന റിപ്പോർട്ട്. ഭരണത്തിരക്കുകൾക്കിടയിലും സംഘടനാ കാര്യങ്ങളിൽ Read more

സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകുന്നു: പിണറായിയുടെ സംഘപരിവാർ പ്രീണനമാണ് കാരണമെന്ന് കെ. സുധാകരൻ
CPM BJP

സിപിഐഎം പ്രവർത്തകർ ബിജെപിയിലേക്ക് കൂട്ടത്തോടെ പോകുന്നതിൽ കെ. സുധാകരൻ ആശങ്ക പ്രകടിപ്പിച്ചു. പിണറായി Read more

  പിണറായി ബിജെപിയുടെ ബി ടീം: കെ. മുരളീധരൻ
മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ: പ്രകാശ് കാരാട്ട്
Prakash Karat

മോദി സർക്കാരിന്റെ നവ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് Read more

പിആർ വർക്കുകൾ കൊണ്ട് രക്ഷപ്പെടാനാകില്ല; പിണറായിക്കെതിരെ കെ. മുരളീധരൻ
Pinarayi Vijayan

പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. പിആർ വർക്കുകൾ കൊണ്ട് അധികാരത്തിൽ Read more

പിണറായി ബിജെപിയുടെ ബി ടീം: കെ. മുരളീധരൻ
K Muraleedharan

കോൺഗ്രസിനെ ഉപദേശിക്കാൻ പിണറായി വിജയന് അർഹതയില്ലെന്ന് കെ. മുരളീധരൻ. ബിജെപിയുടെ ബി ടീമാണ് Read more

Leave a Comment