സെപ്റ്റിക് ഷോക്കിൽ നിന്ന് പി.എച്ച്.ഡി. വിദ്യാർത്ഥിനിയെ രക്ഷിച്ച് കുറ്റിപ്പുറം താലൂക്ക് ആശുപത്രി

Anjana

septic shock rescue

മലപ്പുറം തവനൂരിലെ കാർഷിക കോളേജിൽ പി.എച്ച്.ഡി. വിദ്യാർത്ഥിനിയായ മൃണാളിനി (24) എന്ന യുവതിയെ അതീവ ഗുരുതരമായ സെപ്റ്റിക് ഷോക്കിൽ നിന്നും രക്ഷിച്ചെടുത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രി. ജലാംശം അമിതമായി നഷ്ടപ്പെട്ട് വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം താറുമാറായി, രക്തത്തിൽ അണുബാധയുണ്ടായി ഷോക്കിലേക്ക് പോയ അവസ്ഥയിൽ നിന്നാണ് ഒരാഴ്ചത്തെ തീവ്ര പരിചരണത്തിലൂടെ മൃണാളിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

പനിയും വയറിളക്കവുമായി അവശനിലയിൽ എത്തിച്ച മൃണാളിനിയെ ആദ്യം അഡ്മിറ്റ് ചെയ്യാൻ ബന്ധുക്കൾ വിസമ്മതിച്ചെങ്കിലും, ഡോക്ടറുടെ നിർബന്ധത്തിന് വഴങ്ങി ഐസിയുവിൽ പ്രവേശിപ്പിച്ചു. രക്ത പരിശോധനയിൽ ഗുരുതരാവസ്ഥ വ്യക്തമായതോടെ 24 മണിക്കൂറും നിരീക്ഷണത്തിലാക്കി വിദഗ്ധ ചികിത്സ നൽകി. രക്തത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞപ്പോൾ അടിയന്തരമായി രക്തം നൽകുകയും മറ്റ് ചികിത്സകൾ നടത്തുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആശുപത്രി ജീവനക്കാരുടെ അക്ഷീണ പരിശ്രമത്തിലൂടെ മൃണാളിനിയുടെ ആരോഗ്യനില പതുക്കെ മെച്ചപ്പെട്ടു. ഡ്യൂട്ടി സമയം പോലും നോക്കാതെ ഡോക്ടർമാർ, നഴ്സുമാർ, ലാബ് സ്റ്റാഫ്, ഫാർമസി ജീവനക്കാർ എന്നിവരെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഒടുവിൽ രക്തത്തിലെ കൗണ്ട് സാധാരണ നിലയിലെത്തുകയും കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം സാധാരണ നിലയിലാവുകയും ചെയ്തു.

സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ മുടക്കേണ്ടിവരുന്ന ചികിത്സ സൗജന്യമായി ലഭ്യമാക്കിയതിന് മൃണാളിനിയും കുടുംബവും നന്ദി അറിയിച്ചു. ഭാഷ പോലും അറിയാത്ത അവർക്ക് വേണ്ട കരുതലൊരുക്കി ജീവൻ രക്ഷിച്ച ആശുപത്രി ജീവനക്കാരോട് കൃതജ്ഞത പ്രകടിപ്പിച്ച് മഹാരാഷ്ട്രയിലേക്ക് മടങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. ഈ സർക്കാരിന്റെ കാലത്താണ് ഐസിയു ഉൾപ്പെടെയുള്ള തീവ്ര പരിചരണ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രി സൂപ്രണ്ട് ഡോ. എൻ.ആർ. സജിയുടെ നേതൃത്വത്തിൽ ഫിസിഷ്യൻ ഡോ. ഷമീൽ കെ.എം., സുഹൈൽ, ഹെഡ് നഴ്സ് രജിത, നഴ്സിംഗ് ഓഫീസർമാരായ അജീഷ്, റാണി, സൂര്യ, നിത്യ, ലയന, ലിസമോൾ, നഴ്സിംഗ് അസിസ്റ്റന്റുമാരായ മുഹമ്മദ്, പ്രിയ എന്നിവരാണ് ചികിത്സയും പരിചരണവും ഒരുക്കിയത്. ഈ സംഭവം സർക്കാർ ആശുപത്രികളുടെ കാര്യക്ഷമതയും പ്രാധാന്യവും വ്യക്തമാക്കുന്നതാണ്.

Story Highlights: PhD student rescued from life-threatening septic shock at Kuthuparamba Taluk Hospital

Leave a Comment