സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി: പത്തനംതിട്ടയിലെ അമ്മയും മകളും സഹായം തേടുന്നു

Anjana

Spinal Muscular Atrophy treatment Kerala

പത്തനംതിട്ടയിലെ ഒരു അമ്മയും മകളും സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി രോഗം ബാധിച്ച് ദുരിതത്തിലാണ്. കോന്നി പുളിമുക്ക് സ്വദേശികളായ മീനുവിനും മകള്‍ വൃന്ദയ്ക്കും ചികിത്സക്കായി 30 ലക്ഷത്തിലധികം രൂപ വേണം. മീനുവിന് എസ്എംഎ എന്നറിഞ്ഞിട്ട് മൂന്ന് മാസമായി. മകള്‍ക്ക് കൂടി രോഗമുണ്ടെന്ന് ഈയടുത്ത് അറിഞ്ഞതോടെ ഈ കുടുംബത്തിന്റെ സകല സന്തോഷങ്ങളും കെട്ടുപോയി.

ജീവിതം പൂര്‍ണമായും വീല്‍ചെയറില്‍ ആയപ്പോള്‍ മുതലാണ് മീനു ലോട്ടറികളുമായി റോഡിലേക്ക് ഇറങ്ങിയത്. ഒറ്റയ്ക്ക് മീനുവിന് ഒന്നിനും കഴിയില്ല. താങ്ങായി സദാ ഭര്‍ത്താവ് അശോകന്‍ അരികില്‍ വേണം. 13 വര്‍ഷമായി മീനുവിന്റെ വിവാഹം കഴിഞ്ഞിട്ട്. മരുന്നുകള്‍ക്കും ചികിത്സകള്‍ക്കുമിടയില്‍ സന്തോഷം മകള്‍ വൃന്ദയാണ്. സെന്റ് ജോര്‍ജ് സ്‌കൂളില്‍ അഞ്ചം ക്ലാസില്‍ പഠിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പോണ്ടിച്ചേരിയിലാണ് വൃന്ദയുടെ ചികിത്സ. 16 കോടി വിലയുള്ള മരുന്ന് കമ്പനി സൗജന്യമായി നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ തുടര്‍ ചികിത്സക്ക് 30 ലക്ഷത്തിലധികം വേണ്ടി വരും. രോഗം എല്ലുകളെ കീഴടക്കുന്നതിനു മുന്നേ ചികിത്സ തുടങ്ങണം. ഇതുവരെ ജീവിച്ചത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കുറെ നല്ല മനുഷ്യരുടെ പ്രാര്‍ഥന കൊണ്ടാണെന്നും ആ പ്രതീക്ഷയിലാണ് വരുന്ന 25ന് വീണ്ടും മകളെയും കൂട്ടി പോണ്ടിച്ചേരിയിലേക്ക് വണ്ടി കയറാന്‍ പോകുന്നതെന്നും അശോകന്‍ പറഞ്ഞു.

Story Highlights: Family in Pathanamthitta seeks financial help for treatment of Spinal Muscular Atrophy affecting mother and daughter.

Leave a Comment