കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ അസഭ്യവർഷം ഉണ്ടായി. കായംകുളത്തുനിന്ന് അടൂരിലേക്കുള്ള ബസിലായിരുന്നു സംഭവം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനാണ് യാത്രക്കാരൻ കണ്ടക്ടറെ അധിക്ഷേപിച്ചത്. കെഎസ്ആർടിസി ജീവനക്കാരുടെ ജീവിതാവസ്ഥയെ പരിഹസിച്ച യാത്രക്കാരൻ, കണ്ടക്ടറോട് ശമ്പളം കിട്ടാത്തതിനെക്കുറിച്ചും വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ എന്നും ചോദിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു മിനിറ്റിലധികം നീളുന്ന വീഡിയോയിൽ യാത്രക്കാരൻ തുടർച്ചയായി അസഭ്യം പറയുന്നതാണ് കാണാൻ കഴിയുന്നത്.
സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യാത്രക്കാരനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.