പാരീസ് ഒളിമ്പിക്സ് 2024: അതിഗംഭീര ഉദ്ഘാടന ചടങ്ങോടെ ലോക കായിക മാമാങ്കത്തിന് തുടക്കം

Anjana

Paris Olympics 2024 opening ceremony

ഒരു നൂറ്റാണ്ടിനു ശേഷം ഒളിമ്പിക്സ് പാരീസിലേക്ക് തിരിച്ചെത്തിയപ്പോൾ, നഗരം അതിഗംഭീരമായ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു. സെയ്ൻ നദി മുതൽ സപീത്തെ കെട്ടിടങ്ങളും കുഞ്ഞുമൈതാനങ്ങളും വരെ ഉൾപ്പെടുത്തി നാലു മണിക്കൂർ നീണ്ട പരിപാടി പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ചു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് ആണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അടക്കം നൂറിലേറെ പ്രമുഖർ സാക്ഷ്യം വഹിച്ച വേദിയിൽ ലോക കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

പരമ്പരാഗതമായി സ്റ്റേഡിയങ്ങളിൽ നടത്തിയിരുന്ന മാർച്ച് പാസ്റ്റും കലാപരിപാടികളും ഇത്തവണ നഗരത്തിലേക്ക് മാറ്റിയത് ലോകമാകെ പുത്തൻ കാഴ്ച വിരുന്നായി. ആയിരക്കണക്കിന് അത്‌ലറ്റുകൾ സെയ്ൻ നദിയിലൂടെ തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മാർച്ച് പാസ്റ്റിൽ അണിനിരന്നപ്പോൾ, പ്രശസ്ത താരങ്ങൾ പാലങ്ങളിലും കെട്ടിട മേൽക്കൂരകളിലും ആവേശകരമായ പ്രകടനം നടത്തി ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫ്രഞ്ച് ജൂഡോ ഇതിഹാസം ടെഡി റൈനറും സ്പ്രിന്റർ മേരി-ജോസ് പെരെക്കും പാരീസിന്റെ വാനിൽ ഉയർന്ന ബലൂണിന്റെ ആകൃതിയിലുള്ള സംവിധാനത്തിൽ ഘടിപ്പിച്ച കുട്ടകത്തിലേക്ക് ദീപം പകർത്തിയതോടെയാണ് ചടങ്ങ് അവസാനിച്ചത്. ഫ്രഞ്ച് ട്രെയിൻ ശൃംഖലയിൽ ഉണ്ടായ ആക്രമണങ്ങളും വൈകുന്നേരത്തെ കനത്ത മഴയും ഉദ്ഘാടന പരിപാടികളെ ബാധിച്ചെങ്കിലും, കാണികളുടെ ആവേശത്തെ അത് തളർത്തിയില്ല. എന്നിരുന്നാലും, സൂര്യപ്രകാശം ഉപയോഗിച്ച് സെയ്ൻ നദിയിലെ വെള്ളം തിളങ്ങി നിൽക്കാനുള്ള പദ്ധതികൾ മഴ മൂലം പാളിപ്പോയി.