പട്നയിലെ ഹോട്ടൽ ജീവനക്കാരനിൽ നിന്ന് ബോളിവുഡ് താരമായി: പങ്കജ് ത്രിപാഠിയുടെ വിജയ കഥ

Anjana

Pankaj Tripathi Bollywood journey

പങ്കജ് ത്രിപാഠി എന്ന പ്രശസ്ത ബോളിവുഡ് നടൻ തന്റെ ജീവിതത്തിലെ പ്രാരംഭ കാലഘട്ടത്തെക്കുറിച്ച് വെളിപ്പെടുത്തി. 90കളുടെ തുടക്കത്തിൽ പട്നയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, ഹോട്ടൽ ഡ്യൂട്ടിക്ക് ശേഷം നാടകത്തിൽ അഭിനയിക്കാൻ പോകുമായിരുന്നു. ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ, സിനിമയിൽ പ്രശസ്തനായശേഷം ആ ഹോട്ടലിൽ വീണ്ടുമെത്തിയ അനുഭവം പങ്കുവെച്ചു.

“ഞാൻ ഹോട്ടലിലേക്ക് പ്രവേശിച്ചിരുന്നത് പിന്നിലെ ഗേറ്റിൽ കൂടിയായിരുന്നു. ഇന്ന്, എനിക്ക് പ്രധാന ഗേറ്റിൽ നിന്ന് അകത്തേക്ക് സ്വീകരണം ലഭിച്ചു. എന്നെ സ്വാഗതം ചെയ്യാൻ ജനറൽ മാനേജർ തന്നെ അവിടെയുണ്ടായിരുന്നു,” എന്ന് പങ്കജ് പറഞ്ഞു. ആത്മാർത്ഥതയും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് സ്വപ്നവും നേടിയെടുക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് തനിക്കൊപ്പം ഉണ്ടായിരുന്നവരുമായി ഇപ്പോഴും ബന്ധമുണ്ടെന്നും താരം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താര രാജാക്കന്മാർ വാഴുന്ന ബോളിവുഡിൽ തന്റെ അഭിനയ മികവ് കൊണ്ടും വ്യത്യസ്‍തത പുലർത്തുന്ന കഥാപാതങ്ങളിലൂടെയും ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് പങ്കജ് ത്രിപാഠി. നേരത്തേ, രാത്രി ഒരു ഹോട്ടൽ അടുക്കളയിൽ ജോലി ചെയ്യുകയും രാവിലെ നാടക പരിശീലനത്തിന് പോവുകയും ചെയ്യുമായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സ്ത്രീ 2 എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പങ്കജ് ത്രിപാഠി വേഷമിട്ട് ഒടുവിൽ പുറത്തുവന്ന സിനിമ, 600 കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ നേടിയത്.

Story Highlights: Pankaj Tripathi reflects on his journey from hotel worker to Bollywood star, emphasizing hard work and dedication.

Leave a Comment