
കാബൂള് : പ്രതിരോധ സേന ശക്തമായ ചെറുത്തുനിപ്പ് കാഴ്ചവച്ച പഞ്ച്ശീര് പ്രവിശ്യയും കീഴടക്കിയെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. താലിബാന്കാര് പഞ്ച്ശീര് പ്രവിശ്യാ ഗവര്ണറുടെ ഓഫിസിനു സമീപം നിൽക്കുന്ന ചിത്രങ്ങള് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
രാജ്യം ഒന്നിച്ചുവെന്നും പഞ്ച്ശീറിലെ ജനങ്ങളെ ഒരിക്കലും വേര്തിരിച്ച് കാണില്ലെന്നും താലിബാന് സാംസ്കാരിക വിഭാഗം ഉപമേധാവി അഹമ്മദുല്ല വാസിക് വ്യക്തമാക്കി.
പഞ്ച്ശീര് കീഴടക്കുന്നതിനായി താലിബാനെ പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ സഹായിച്ചുവെന്ന സൂചനയുണ്ട്. പ്രതിരോധ സേനയുടെ നിരവധി നേതാക്കളെ താലിബാൻ കൊലപ്പെടുത്തിയതായാണ് വിവരം.
Story highlight : Panjshir Valley Completely Captured by Taliban.