പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി ചുമതലയേറ്റു

Anjana

Updated on:

Panakkad Sadiq Ali Thangal Qazi
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി ചുമതലയേറ്റു. മഹല്ല് കമ്മിറ്റിയാണ് സാദിഖലി തങ്ങളെ ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചത്. ഉച്ചക്ക് 12 മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുത്തത്. നേരത്തെ ഉമ്മറലി ശിഹാബ് തങ്ങളായിരുന്നു ഈ പള്ളിയിലെ ഖാസി. അദ്ദേഹത്തിന്റെ മരണശേഷം ഖാസി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സാദിഖലി തങ്ങൾ ചുമതലയേറ്റത്. ഖാസി സ്ഥാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ആവശ്യമായ ഇസ്ലാമിക വിവരം ഇല്ലെന്ന് ഉമ്മർ ഫൈസി മുക്കം പറഞ്ഞിരുന്നു. എന്നാൽ ഇതേകുറിച്ചൊന്നും പരാമർശിക്കാതെയായിരുന്നു സാദിഖ്ലി തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുത്തത്.
  പത്തനംതിട്ട സിപിഐഎമ്മിൽ നേതൃമാറ്റം; രാജു എബ്രഹാം പുതിയ ജില്ലാ സെക്രട്ടറി
പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച സാദിഖലി തങ്ങൾ, സമസ്തയിലെ പുതിയ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും അവ പെട്ടന്ന് പരിഹരിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു. “നിങ്ങള്‍ നന്മയുടെ കാര്യം പറയുക” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  ഇൻഷുറൻസ് തുകയ്ക്കായി അച്ഛനെ കൊന്ന മകൻ പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Story Highlights: Panakkad Sadiq Ali Thangal takes charge as Qazi of Arimbra Manangatta Juma Masjid amid controversy
Related Posts
സമസ്ത നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
Samastha Kerala Jamiyyathul Ulama

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ യോഗത്തിനു ശേഷം പുറത്തുവന്ന വാർത്താക്കുറിപ്പിനെതിരെ മുശാവറ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  ക്ഷേത്രാചാരങ്ങൾ രാഷ്ട്രീയവത്കരിക്കരുത്; യു.ഡി.എഫ് ഐക്യത്തിനായി ആഹ്വാനം ചെയ്ത് കെ. മുരളീധരൻ

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക