പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ ‘പാലക്കാടൻ ഓണം 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് മലാസിൽ നടന്ന പരിപാടിയിൽ പൗരപ്രമുഖരും ക്ഷണിക്കപ്പെട്ട അതിഥികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വൈവിധ്യമാർന്ന പരിപാടികളും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഈ ആഘോഷത്തിൽ ബീറ്റ്സ് ഓഫ് റിയാദ് ഒരുക്കിയ ശിങ്കാരിമേളവും നാസിക് ഡോളും പുത്തൻ അനുഭവമായി.
മാവേലി, വാമനൻ, പുലിക്കളി, പൂക്കാവടി, തെയ്യം തുടങ്ങിയ പരമ്പരാഗത ഓണക്കാഴ്ചകൾക്കൊപ്പം നിരവധി കലാപരിപാടികളും അരങ്ങേറി. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, പ്രോഗ്രാം കൺവീനർ ഷഫീർ പാത്തിരിപാല, ചാരിറ്റി കോഓർഡിനേറ്റർ റൗഫ് പട്ടാമ്പി എന്നിവർ സംസാരിച്ചു. റിയാദിലെ വിവിധ സംഘടനാ നേതാക്കളും പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.
മഹേഷ് ജയ്, ഷിഹാബ് കരിമ്പാറ, ഷാജീവ് ശ്രീകൃഷ്ണപുരം, അഷറഫ് അപ്പക്കാട്ടിൽ തുടങ്ങി നിരവധി പ്രവാസികൾ പരിപാടിക്ക് നേതൃത്വം നൽകി. അമ്പതോളം വരുന്ന പാലക്കാടൻ വളണ്ടിയർമാരും സജീവമായി പങ്കെടുത്തു. ഭൈമി സുബിനും ഷിബു എൽദോയും അവതാരകരായി എത്തി. ഡബ്ലിയു എം എഫ് ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, സനു മാവേലിക്കര, ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ്, റിയാദ് ടാക്കീസ് ജോയിൻ സെക്രട്ടറി വരുൺ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
Story Highlights: Palakkad District Pravasi Association organized grand Onam celebration ‘Palakkadan Onam 2024’ in Riyadh with traditional performances and cultural programs