പാലക്കാട് റെയ്ഡ് വിവാദം: നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ ഹോട്ടലില്‍ എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Anjana

Updated on:

Palakkad raid CCTV footage
പാലക്കാട്ടെ റെയ്ഡ് വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാന്‍ നീല ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്നതാണ് കാണുന്നത്. എന്നാല്‍ ബാഗില്‍ പണം ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. നീല ബാഗിലാണ് പണം എത്തിച്ചതെന്നാണ് സിപിഐഎം ആരോപണം. രാത്രി 10.11ന് ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലെത്തി. 10.39ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറി വന്നു. 10.42ന് ഫെനി നൈനാന്‍ എത്തി. രാഹുലിനെ റൂമിലെത്തിച്ച ശേഷം അവിടെനിന്ന് ഒരു പെട്ടി എടുത്തെന്ന് സൂചനയുണ്ട്. 10.53ന് ഫെനി ഹോട്ടലില്‍ നിന്ന് പോയി, എന്നാല്‍ 10.54ന് നീല ട്രോളി ബാഗുമായി തിരിച്ചുവന്നു. ആദ്യം എടുക്കാതിരുന്ന ട്രോളി ബാഗ് പിന്നീട് എടുത്തത് എന്തിനെന്ന ചോദ്യം ഉയരുന്നു. കോണ്‍ഫറന്‍സ് ഹാളിലേക്ക് ഡ്രസ് ഉള്‍പ്പെടുന്ന ബാഗ് എന്തിന് കൊണ്ടുപോയെന്നാണ് സിപിഐഎം നേതാക്കള്‍ ചോദിക്കുന്നത്. എന്നാല്‍ ബാഗില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ തന്റെ പ്രചാരണം അവസാനിപ്പിക്കാമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. കോണ്‍ഫറന്‍സ് റൂമില്‍ 11.30 വരെ നേതാക്കള്‍ ഉണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. Story Highlights: CCTV footage reveals Youth Congress leader Feni Nainan arriving at hotel with blue trolley bag in Palakkad raid controversy

Leave a Comment