ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവ് മരിച്ചു. എടപ്പാൾ സ്വദേശിയായ സുമേഷാണ് മരണപ്പെട്ടത്. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്താണ് ദാരുണ സംഭവം നടന്നത്. കഴിഞ്ഞ ദിവസം പൂരം അവസാനിച്ചതിന് ശേഷം പന്തലുകൾ അഴിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുകയായിരുന്നു. ഈ സമയത്താണ് സുമേഷിന് ഷോക്കേറ്റത്.
വൈകിട്ടോടെയാണ് സംഭവം. ഷോക്കേറ്റതിനെ തുടർന്ന് സുമേഷ് നിലത്തുവീണു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: A young man died from electrocution while dismantling a festival pandal in Palakkad, Kerala.