പാലക്കാട് ഹോട്ടൽ റെയ്ഡ്: രാഷ്ട്രീയ സംഘർഷം രൂക്ഷം

Anjana

Updated on:

Palakkad hotel raid
പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങൾ വലിയ രാഷ്ട്രീയ ചലനത്തിന് വഴിതെളിച്ചിരിക്കുകയാണ്. രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആദ്യം വനിതാ പൊലീസ് ഓഫീസർ ഉണ്ടായിരുന്നില്ല. നേതാക്കളുടെ മുറികൾ പരിശോധിക്കാൻ ആരംഭിച്ച സംഘം, ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടേയുടെയും മുറികളിൽ എത്തി. ഇതോടെ രണ്ട് മുറികളും പൂട്ടിയ വനിതാ നേതാക്കൾ പുറത്തിറങ്ങിനിന്നു. പിന്നാലെ വനിതാ ഉദ്യോഗസ്ഥരെത്തി രണ്ടു മുറികളും അരിച്ചുപെറുക്കി പരിശോധന നടത്തി. ഹോട്ടലിന് പുറത്ത് സിപിഐഎം-ബിജെപി-കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്ക് എത്തിയെങ്കിലും എംപിമാരായ വികെ ശ്രീകണ്ഠനെയും ഷാഫി പറമ്പിലിനെയും അകത്തേക്കു കയറ്റി വിട്ടില്ല. മറ്റുമുറികളിലും പരിശോധന നടത്തണമെന്ന് എൽഡിഎഫിലെ എഎ റഹീം എംപി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ വി വി രാജേഷ്, സി ആർ പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു.
  ആലത്തൂരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എസിപി അശ്വതി ജിജി വ്യക്തമാക്കി. മൂന്ന് മണിയോടെ പരിശോധന അവസാനിപിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി ഹോട്ടൽ മുറിയിൽ ഉണ്ടെന്ന ആരോപണങ്ങൾക്കിടെ താൻ കോഴിക്കോട് ആണ് ഉള്ളതെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എഫ്ബി ലൈവിൽ എത്തുകയും ചെയ്തു. റെയ്ഡിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോൺ​ഗ്രസ് നീക്കം. Story Highlights: Midnight raid at Palakkad hotel sparks political tension and protests
Related Posts
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കുള്ള സൗജന്യം അവസാനിപ്പിക്കുന്നു
Panniyankara toll plaza

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ജനുവരി 6 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ Read more

ആലത്തൂരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
Alathur couple death

പാലക്കാട് ആലത്തൂരിൽ ഒരു യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂരിലെ വീട്ടിലാണ് Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ: ആരോപണങ്ങള്‍ നിഷേധിച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ
നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി പ്രവർത്തകർ കസ്റ്റഡിയിൽ; തെളിവെടുപ്പ് നടത്തി
VHP Christmas celebration disruption Kerala

പാലക്കാട് നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read more

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നു; സർക്കാരിന്റെ യാത്രയയപ്പില്ലാതെ
Kerala Governor departure

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനം വിടുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും Read more

എറണാകുളം നോർത്തിലെ മോക്ഷ സ്പായിൽ പോലീസ് റെയ്ഡ്; 24 ന്യൂസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി
Moksha Spa raid Ernakulam

എറണാകുളം നോർത്തിലെ മോക്ഷ സ്പായിൽ പോലീസ് റെയ്ഡ് നടത്തി. 24 ന്യൂസ് റിപ്പോർട്ട് Read more

പാലക്കാട് സ്കൂളുകളിലെ ക്രിസ്മസ് ആക്രമണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
Palakkad school Christmas attacks

പാലക്കാട് ജില്ലയിലെ സ്കൂളുകളിൽ നടന്ന ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ പ്രത്യേക സംഘം Read more

  മുഖ്യമന്ത്രി സ്ഥാനാർത്ഥി തർക്കം: രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗ്
പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞതിൽ വിഎച്ച്പിയെ പരിഹസിച്ച് സന്ദീപ് വാര്യർ
Sandeep Varier VHP Christmas celebration

പാലക്കാട് നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെ സന്ദീപ് Read more

പി.കെ. ശശിയെ രണ്ട് യൂണിയൻ പദവികളിൽ നിന്ന് നീക്കി; സിപിഐഎം നടപടി
P.K. Sasi removed union positions

സിപിഐഎം നേതാവ് പി.കെ. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് Read more

പാലക്കാട് വല്ലപ്പുഴയിൽ ദുരന്തം: അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ
Palakkad mother son death

പാലക്കാട് വല്ലപ്പുഴയിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് Read more

പാലക്കാട് പനയംപാടം അപകടം: ഐഐടി റിപ്പോർട്ട് അവഗണിച്ച ദേശീയപാത അതോറിറ്റി
Palakkad road accident IIT report

പാലക്കാട് കരിമ്പ പനയംപാടത്തെ റോഡ് നിർമ്മാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന 2021-ലെ ഐഐടി റിപ്പോർട്ട് Read more

Leave a Comment