പാലക്കാട് ഹോട്ടൽ റെയ്ഡ്: സ്വാഭാവിക നടപടിയെന്ന് പി കെ ശ്രീമതി; സംഘർഷാവസ്ഥ നിലനിൽക്കുന്നു

നിവ ലേഖകൻ

Updated on:

Palakkad hotel raid

പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ കോൺഗ്രസ് പ്രവർത്തകർ താമസിച്ച മുറികളിൽ പൊലീസ് നടത്തിയ പരിശോധന സ്വാഭാവികമായ റെയ്ഡ് ആണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പ്രതികരിച്ചു. ഹോട്ടലുകളിൽ കള്ളപ്പണം എത്തിയെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നും അവർ വ്യക്തമാക്കി. യുഡിഎഫ് നേതൃത്വം കള്ളപ്പണം വച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാൽ ആരാണെന്ന് നോക്കിയല്ല കേരള പൊലീസ് വാതിൽ മുട്ടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആദ്യം വനിതാ പൊലീസ് ഓഫീസർ ഉണ്ടായിരുന്നില്ല.

വനിതാ നേതാക്കളുടെ മുറികളിൽ വനിതാ പൊലീസില്ലാതെ കടന്നു കയറാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു. പിന്നീട് വനിതാ ഉദ്യോഗസ്ഥരെത്തി രണ്ടു മുറികളും അരിച്ചുപെറുക്കി പരിശോധിച്ചു.

— wp:paragraph –> ഹോട്ടലിന് പുറത്ത് സിപിഐഎം-ബിജെപി-കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി. എംപിമാരായ വികെ ശ്രീകണ്ഠനും, ഷാഫി പറമ്പിലും ഹോട്ടലിലേക്ക് എത്തിയെങ്കിലും അകത്തേക്കു കയറ്റി വിട്ടില്ല. മറ്റുമുറികളിലും പരിശോധന നടത്തണമെന്ന് എൽഡിഎഫിലെ എഎ റഹീം എംപി ഉൾപ്പെടെയുള്ളവ ആവശ്യപ്പെട്ടു. എന്നാൽ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്നും ഹോട്ടൽ റൂമുകളിൽ നിന്ന് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും എസിപി അശ്വതി ജിജി വ്യക്തമാക്കി.

  വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം

Story Highlights: Police raid on Congress workers’ hotel rooms in Palakkad sparks controversy and political tensions

Related Posts
ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

  പാലക്കാട് കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിന് മുന്നിൽ സിഐടിയു സംഘർഷം
കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

പന്നിയങ്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു
Panniyankara Toll Dispute

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. എംഎൽഎയും ഉദ്യോഗസ്ഥരും കരാർ Read more

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു
Palakkad stabbing incident

ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ്.ഐ.ക്കും യുവാവിനും വെട്ടേറ്റു. രാജ് നാരായണൻ എന്ന എസ്.ഐ.ക്കും Read more

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്: അപേക്ഷാ തീയതി നീട്ടി
Domiciliary Nursing Care Course

പാലക്കാട് സ്കൂൾ-കേരള വഴി നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സിന്റെ Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

  മണ്ണാർക്കാട് പശു മോഷണം: കൈകാലുകൾ മുറിച്ച നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി
പാലക്കാട് കാട്ടാനാക്രമണം: രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
wild elephant attack

പാലക്കാട് മംഗലം ഡാമിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് Read more

പാലക്കാട് ദന്തൽ ക്ലിനിക്കിൽ ചികിത്സാ പിഴവ്: യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു
dental negligence

പാലക്കാട് ജില്ലയിലെ ഒരു ദന്തൽ ക്ലിനിക്കിൽ ചികിത്സാ പിഴവ് മൂലം യുവതിയുടെ നാക്കിൽ Read more

Leave a Comment