പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തിയതി മാറ്റി നിശ്ചയിച്ചു. നവംബർ 20-നാണ് ഇപ്പോൾ വോട്ടെടുപ്പ് നടത്തുക. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് തിയതി മാറ്റിയത്.
നേരത്തെ നവംബർ 13-നായിരുന്നു വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടികൾ തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
— wp:paragraph –> കൽപ്പാത്തി രഥോത്സവം നടക്കുന്ന വിവരം ജില്ലാ ഭരണാധികാരികൾ തെരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും അറിയിച്ചില്ലെന്ന് ബിജെപിയുടെ സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസും സമാനമായ ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.
— wp:paragraph –> പാലക്കാട് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും മാറ്റിവെച്ചിട്ടുണ്ട്. പഞ്ചാബിലെ 4 മണ്ഡലങ്ങളിലും ഉത്തർപ്രദേശിലെ 9 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. ആകെ പതിനാല് ജില്ലകളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചിരിക്കുന്നത്.
— /wp:paragraph –>
Story Highlights: Palakkad by-election postponed to November 20 due to Kalpathi festival