പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മുൻപ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഇതിന് മുൻപ് വി ടി ബൽറാമും ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
പാലക്കാട് രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ എന്നും പറഞ്ഞുകൊണ്ടായിരുന്നു ബൽറാമിന്റെ പോസ്റ്റ്. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദിയും ബൽറാം അറിയിച്ചിട്ടുണ്ട്.
എന്നാൽ, പാലക്കാട് 5ാം റൗണ്ടിൽ എൻഡിഎ ലീഡ് പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. 963 വോട്ടിന്റെ ലീഡ് എൻഡിഎ സ്ഥാനാർത്ഥിക്കാണെന്നാണ് വിവരം. 2021ൽ 5 റൗണ്ട് പൂർത്തിയായപ്പോൾ ബിജെപി ലീഡ് 3247 ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഫലപ്രഖ്യാപനം പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടിവരും.
Story Highlights: Shafi Parambil and VT Balram share Facebook posts ahead of Palakkad by-election results