പാലക്കാട് ഉപതെരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ അപരനെക്കുറിച്ച് അറിയില്ലെന്ന് ഡോ. പി സരിൻ

നിവ ലേഖകൻ

Palakkad by-election

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അപരനെക്കുറിച്ച് അറിയില്ലെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ വ്യക്തമാക്കി. താനോ പാർട്ടിയോ അറിഞ്ഞുകൊണ്ട് അപരൻമാരെ നിർത്തിയിട്ടില്ലെന്നും, പാർട്ടി സ്നേഹമുള്ള ആരെങ്കിലും നിർത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും സരിൻ ട്വന്റി ഫോറിനോട് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപരനെ നിർത്തില്ലെന്ന കാര്യത്തിൽ നേരത്തെ തന്നെ നിലപാടെടുത്തിരുന്നതായും, അതിന്റെ പേരിൽ ഒരു ബ്ലാക്ക് മാർക്ക് നേടാൻ താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും പ്രചാരണാവേശം ഒട്ടും കുറക്കാതെ മുന്നണികൾ മുന്നേറുകയാണ്.

മത്സരചിത്രം തെളിഞ്ഞതോടെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം എന്ന് പറഞ്ഞാൽ നേട്ടം ബിജെപിക്കാണെന്ന് മാത്യു കുഴല്നാടൻ അഭിപ്രായപ്പെട്ടു.

ചേലക്കരയിൽ എൻകെ സുധീറിനോട് പിൻമാറണമെന്ന് താൻ അഭ്യർത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ആർ, രാഹുൽ ആർ മണലഴി എന്നിവരാണ് മാങ്കൂട്ടത്തിലിന് ഭീഷണിയായി പത്രിക നൽകിയത്.

  പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി

രാഷ്ട്രീയവിഷയങ്ങൾ ആവോളമുള്ള മണ്ഡലത്തിൽ ആരോപണപ്രത്യാരോപണങ്ങൾക്ക് യാതൊരു കുറവുമില്ല. മുതിർന്ന നേതാക്കൾ കൂടി കളം നിറയുന്നത്തോടെ തെരഞ്ഞെടുപ്പ് ആവേശം ഇനിയും ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: LDF candidate Dr. P Sarin denies knowledge of Rahul Mankkoottathil’s doppelganger in Palakkad by-election

Related Posts
പാലക്കാട് സി.പി.ഐ.എം നേതാക്കൾ കടയിൽ കയറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചെന്ന് പരാതി
CPIM leaders attack

പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ സി.പി.ഐ.എം നേതാക്കൾ കോൺഗ്രസ് പ്രവർത്തകനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. Read more

അട്ടപ്പാടിയിൽ കർഷകൻ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; തണ്ടപ്പേര് കിട്ടാത്തതാണ് കാരണമെന്ന് ആരോപണം
Attappadi farmer suicide

പാലക്കാട് അട്ടപ്പാടിയിൽ കർഷകനെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയാണ് Read more

  കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം: പ്രധാനാധ്യാപിക ഉൾപ്പെടെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
Student Suicide Palakkad

പാലക്കാട് എച്ച്.എസ്.എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് Read more

കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം: പ്രധാനാധ്യാപിക ഉൾപ്പെടെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
school student suicide

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ Read more

പാലക്കാട് തേങ്കുറിശ്ശിയിൽ മാല മോഷണക്കേസിൽ എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ
jewellery theft case

പാലക്കാട് തേങ്കുറിശ്ശിയിൽ പാൽവിൽപനക്കാരിയായ വയോധികയുടെ മാല കവർന്ന കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. Read more

പാലക്കാട്: പതിനാലുകാരന്റെ ആത്മഹത്യയിൽ സ്കൂളിൽ പ്രതിഷേധം; അധ്യാപികക്കെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ
student suicide

പാലക്കാട് പല്ലൻചാത്തന്നൂരിൽ 14 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. Read more

  ശബരിമല സ്വർണക്കൊള്ള: സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപി രാപ്പകൽ സമരം
student suicide case

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. സംഭവത്തിൽ ക്ലാസിലെ അധ്യാപികയ്ക്കെതിരെ ഗുരുതര Read more

പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു
Cannabis cultivation Kerala

പാലക്കാട് അഗളിയിൽ സത്യക്കല്ലുമലയുടെ താഴ്വരത്തിൽ 60 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന പതിനായിരത്തോളം Read more

പിരായിരിയിൽ എംഎൽഎയെ തടഞ്ഞ സംഭവം: Dyfi, BJP പ്രവർത്തകർക്കെതിരെ കേസ്
Road inauguration protest

പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ DYFI, BJP പ്രവർത്തകർ Read more

പാലക്കാട് കല്ലടിക്കോട് ഇരട്ടക്കൊലപാതകം: ബിനു എത്തിയത് കൊലപാതക ഉദ്ദേശത്തോടെയെന്ന് പോലീസ്
Kalladikkode death case

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് Read more

Leave a Comment