പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാർഥിയായി കെ ബിനുമോൾ പരിഗണനയിൽ

Anjana

Palakkad by-election candidates

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കാൻ ആലോചന നടക്കുന്നു. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയറ്റിലാണ് ഈ തീരുമാനം എടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മറ്റി അംഗവുമായ ബിനുമോൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. മലമ്പുഴ ഡിവിഷനിൽ നിന്നാണ് ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സഫ്ത്താർ ഷെരീഫിന്റെ പേരും സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തും. പാലക്കാട് നിന്ന് ഈ രണ്ട് പേരുകൾ മാത്രമാണ് സ്ഥാനാർഥിത്വത്തിന് പരിഗണിക്കപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് പാർട്ടിയുടെ ശ്രമം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജെപിയിൽ പാലക്കാട് സി കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് പരിഗണനയിലുള്ളത്. ശക്തനായ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കാനാണ് കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്. കോൺഗ്രസിന്റെ പട്ടികയിൽ കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരുടെ പേരുകളാണ് ഉള്ളത്.

Story Highlights: CPIM considers K Binumol as candidate for Palakkad by-election

Leave a Comment