ഇന്ത്യൻ തിരിച്ചടിയിൽ പാകിസ്താൻ ലോകത്തോട് സഹായം തേടിയെന്ന് പ്രധാനമന്ത്രി

Pakistan seeks help

ഡൽഹി◾: പാകിസ്താൻ ലോക രാജ്യങ്ങളോട് സഹായം അഭ്യർഥിച്ചെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ ഭയന്ന പാകിസ്താൻ ലോകരാഷ്ട്രങ്ങളോട് സഹായം തേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താന്റെ ഭാഗത്ത് നിന്നും വെടിനിർത്തലിനായുള്ള അപേക്ഷയെ തുടർന്ന് ഇന്ത്യൻ ഡിജിഎംഒ അവരെ വിളിച്ചു എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതിനെ തുടർന്ന് പാകിസ്താൻ ലോക രാജ്യങ്ങളുടെ മുന്നിൽ സഹായത്തിനായി കേണപേക്ഷിച്ചെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ലോക രാഷ്ട്രങ്ങളുടെ സഹതാപം പിടിച്ചുപറ്റാൻ പാകിസ്താൻ ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, വെടിനിർത്തലിന് അമേരിക്കയുടെ ഇടപെടൽ ഉണ്ടായി എന്ന ഡോണാൾഡ് ട്രംപിന്റെ വാദത്തെ പ്രധാനമന്ത്രി തള്ളി.

പാകിസ്താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭീകരവാദികളുടെ മണ്ണിൽ തന്നെയാണ് ഇന്ത്യ മറുപടി നൽകിയത്. ഇന്ത്യയുടെ ഡ്രോണുകൾ ഉപയോഗിച്ച് ഭീകര കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നൽകിയത്. എല്ലാ ഭീകരരും സിന്ദൂർ എന്താണെന്ന് അറിഞ്ഞു.

തീവ്രവാദത്തെ പിന്തുണക്കുന്നവരെയും തീവ്രവാദികളെയും രണ്ടായി കാണാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂക്ലിയർ ഭീഷണിപോലും സഹിഷ്ണുതയോടെ കേട്ടിരിക്കില്ല. രക്തവും ജലവും ഒരുമിച്ച് ഒഴുകില്ല, തീവ്രവാദവും വ്യാപാരവും ഒരുമിച്ച് നടക്കില്ല, തീവ്രവാദവും ചർച്ചയും ഒരുമിച്ച് നടക്കില്ല. ഈ കാലഘട്ടം യുദ്ധത്തിന്റേതല്ലെന്നും ഭാരതം ശക്തമായി തുടരേണ്ടത് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സൈന്യം പാകിസ്താന്റെ ഹൃദയത്തിൽ വരെ തിരിച്ചടി നൽകി എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞതിന് സൈന്യം പൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രതികാരം ചെയ്തു. സൈന്യത്തിന് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇനി പാകിസ്താനുമായി ചർച്ചകൾ നടത്തുകയാണെങ്കിൽ അത് ഭീകരതയെക്കുറിച്ചും പിഒകെയെക്കുറിച്ചുമായിരിക്കും. തീവ്രവാദത്തിനെതിരെ സീറോ ടോളറൻസ് എന്നതാണ് ഇന്ത്യയുടെ നിലപാട് എന്നും പ്രധാനമന്ത്രി അറിയിച്ചു. തീവ്രവാദികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് ഇന്ത്യ നൽകിയത്.

story_highlight:ഇന്ത്യൻ തിരിച്ചടിയിൽ ഭയന്ന് വിറച്ച പാകിസ്താൻ ലോക രാജ്യങ്ങളോട് സഹായം അഭ്യർഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Related Posts
പാക്-അഫ്ഗാൻ അതിർത്തിയിൽ വെടിവയ്പ്; സ്ഥിതിഗതികൾ ഗുരുതരം
Afghanistan Pakistan border firing

പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ കനത്ത വെടിവയ്പ് നടന്നു. രണ്ട് Read more

പാക് സൈനിക മേധാവിയായി അസിം മുനീർ; ചരിത്രപരമായ നിയമനം
Pakistan Defence Forces

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം Read more

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ; 72 ലോഞ്ച് പാഡുകൾ സജീവമാക്കി ബിഎസ്എഫ്
India infiltration attempt

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ഇതിനായി 72 ലോഞ്ച് Read more

തോൽവിയുടെ നിരാശ തീർക്കാനുള്ള ഇടമായി പാർലമെന്റിനെ കാണരുത്; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
Parliament PM Modi

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരാജയങ്ങളുടെ നിരാശയും അമർഷവും തീർക്കാനുള്ള വേദിയായി Read more

ഉറി ജലവൈദ്യുത നിലയം ആക്രമിക്കാൻ പാകിസ്താൻ ശ്രമം നടത്തിയെന്ന് സിഐഎസ്എഫ്
Uri hydro plant attack

ഉറി ജലവൈദ്യുത നിലയം ആക്രമിക്കാൻ പാകിസ്താൻ ശ്രമം നടത്തിയെന്ന് സിഐഎസ്എഫ്. ഓപ്പറേഷൻ സിന്ദൂർ Read more

പാകിസ്താനിൽ സൈനിക ആസ്ഥാനത്ത് ചാവേർ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
Pakistan military attack

പാകിസ്താനിലെ പെഷവാറിൽ അർധസൈനിക വിഭാഗം ആസ്ഥാനത്ത് ചാവേർ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ മൂന്ന് Read more

പാകിസ്താനിൽ പശ ഫാക്ടറിയിൽ സ്ഫോടനം; 15 മരണം
Pakistan factory explosion

പാകിസ്താനിലെ ഫൈസലാബാദിൽ പശ നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി. 15 തൊഴിലാളികൾ മരിച്ചു;നിരവധി പേർക്ക് Read more

പാകിസ്താനിൽ കാർ ബോംബ് സ്ഫോടനം; 12 മരണം
Pakistan car bomb blast

പാകിസ്താനിൽ ഇസ്ലാമാബാദ് ജില്ലാ കോടതിക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 12 Read more

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല; രാജീവ് ചന്ദ്രശേഖർ
Christian religious leaders

ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more