2025 ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കും; ഇന്ത്യയുടെ നിലപാടിൽ വ്യക്തത തേടും

Anjana

Pakistan ICC Champions Trophy withdrawal

രാജ്യം വേദിയാകുന്ന 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കുമെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ടൂർണമെൻ്റിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം. ഇന്ത്യൻ നിലപാടിൽ പിസിബി ഐസിസിയോട് വ്യക്തത തേടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ ഇല്ലാത്തതിനാൽ ആതിഥേയാവകാശം റദ്ദാക്കിയാല്‍, ഐസിസിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ ഇന്ത്യയെ വിലക്കണമെന്ന് ആവശ്യപ്പെടാൻ പാക് സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് നിർദേശിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ ടീമിൻ്റെ മത്സരങ്ങൾ പാക്കിസ്ഥാന് പുറത്ത് നടത്തുന്ന ഹൈബ്രിഡ് മോഡല്‍ പിസിബി തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഇതോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസിയെ ബിസിസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് ടീമുകള്‍ അടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 നും മാര്‍ച്ച് ഒമ്പതിനും ഇടയില്‍ പാക്കിസ്ഥാനിലെ മൂന്ന് വേദികളിലാണ് നടക്കുക.

Story Highlights: Pakistan may withdraw from 2025 ICC Champions Trophy following India’s decision not to participate

Leave a Comment