പാക് ചാരവൃത്തി: യൂട്യൂബർ ജ്യോതി മല്ഹോത്ര അറസ്റ്റിൽ; കുരുക്കായത് പഴയ വീഡിയോകൾ

Pakistan Espionage Case

പാക് ചാരവൃത്തി കേസിൽ യൂട്യൂബർ ജ്യോതി മല്ഹോത്ര അറസ്റ്റിലായിരിക്കുകയാണ്. ജ്യോതിയുടെ പഴയ വീഡിയോകളാണ് കേസിൽ നിർണ്ണായകമായത്. ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ ജ്യോതി യൂട്യൂബിൽ അപ്ലോഡ് ചെയ്തതാണ് കേസിന് ആധാരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജ്യോതി മല്ഹോത്ര പല തവണ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട്. ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. 2023ൽ പാകിസ്താൻ സന്ദർശനങ്ങളിൽ ഡാനിഷ് ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ടാക്കിയത് ജ്യോതിയുടെ യൂട്യൂബ് വീഡിയോകളാണ്. ഹൈക്കമ്മീഷനിൽ നടത്തിയ ഇഫ്താർ പാർട്ടിയിൽ അതിഥിയായി ജ്യോതി എത്തുന്നതും ഡാനിഷ് അടുപ്പത്തോടെ പെരുമാറുന്നതും വീഡിയോയിൽ കാണാം. ഇതിനു പിന്നാലെ മാസങ്ങളായി ജ്യോതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.

പാകിസ്താനിലേക്കുള്ള യാത്രയ്ക്കുള്ള വിസ തയ്യാറാക്കിയത് ഡാനിഷ് വഴിയാണെന്നാണ് വിവരം. പാക് ചാര സംഘടനയിലെ ഏജൻ്റുമാർക്ക് ജ്യോതിയെ പരിചയപ്പെടുത്തി നൽകിയതും ഡാനിഷ് ആണെന്ന് സംശയിക്കുന്നു. ഇയാളെ ചാരപ്രവർത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കുകയും ചെയ്തു.

കേരളത്തിലും ജ്യോതി മല്ഹോത്ര വ്ലോഗിങ്ങിനായി എത്തിയിരുന്നു. കോഴിക്കോടും, ആലപ്പുഴയും, മൂന്നാറുമടക്കം വിവിധ സ്ഥലങ്ങളുടെ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. ഹരിയാനയിൽ രണ്ടാഴ്ചയ്ക്കിടെ ഒമ്പത് പേരാണ് ചാരപ്രവർത്തി ആരോപിച്ച് അറസ്റ്റിലായത്.

story_highlight:പാക് ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്ഹോത്രയുടെ പഴയകാല വീഡിയോകൾ കേസിൽ നിർണ്ണായകമായി.

Related Posts
വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യൂട്യൂബർ മണവാളൻ അറസ്റ്റിൽ; ജയിലിൽ മാനസിക അസ്വസ്ഥത
YouTuber arrest

കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ അറസ്റ്റിലായി. Read more

തെലങ്കാനയില് ക്യാഷ് ഹണ്ട് നടത്തി ഗതാഗതക്കുരുക്കുണ്ടാക്കിയ യൂട്യൂബര് അറസ്റ്റില്
Telangana YouTuber cash hunt arrest

തെലങ്കാനയില് സോഷ്യല് മീഡിയയില് വൈറലാകാന് ക്യാഷ് ഹണ്ട് നടത്തിയ യൂട്യൂബര് അറസ്റ്റിലായി. ഇരുപതിനായിരം Read more