നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ വെടിവയ്പ്പ് തുടരുന്നു; 12 ദിവസമായി വെടിനിർത്തൽ ലംഘനം

LoC Firing

**കശ്മീർ◾:** നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. തുടർച്ചയായ പന്ത്രണ്ടാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് നടത്തി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ മേഖലകളിലാണ് വെടിവയ്പ്പ് ഉണ്ടായത്. മെയ് ആറിന് പുലർച്ചെയും അഞ്ചിന് അർദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായതായി പ്രതിരോധ വക്താവ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാകിസ്ഥാന് ഉചിതമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ ഏഴ് അതിർത്തി ജില്ലകളിൽ അഞ്ചിടത്താണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിർത്തിയിലൊഴികെ മെയ് ആറിന് പുലർച്ചെയും അഞ്ചിന് അർദ്ധരാത്രിയിലുമായി വെടിവയ്പ്പ് ഉണ്ടായി.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

  സ്കൂളിൽ ഹിജാബ് വിലക്കിയ സംഭവം: സർക്കാർ ഇടപെട്ടു, തുടർനടപടിക്ക് നിർദ്ദേശം

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർത്ഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്. പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Story Highlights: Pakistani troops continued unprovoked firing along the Line of Control (LoC) in Kashmir for the 12th consecutive day.

Related Posts
പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
PoK protests

പാക് അധീന കശ്മീരിൽ സർക്കാരിനെതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായതിനെ Read more

ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദം
India-Pak conflict

ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. വ്യാപാര സമ്മർദ്ദത്തിലൂടെയാണ് Read more

  തിരുവനന്തപുരം ഇക്ബാൽ കോളേജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം; ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
പഹൽഗാമിലെ ധീരൻ ആദിലിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം പ്രതിനിധി സംഘം
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആദിലിന്റെ കുടുംബത്തെ സിപിഐഎം പ്രതിനിധി സംഘം സന്ദർശിച്ചു. Read more

ഭീകരാക്രമണത്തിന് ശേഷം പഹൽഗാമിൽ മന്ത്രിസഭായോഗം; ടൂറിസം രാഷ്ട്രീയത്തിന്റെ ഉപകരണമാകരുതെന്ന് മുഖ്യമന്ത്രി
kashmir tourism

ഭീകരാക്രമണത്തിന് അഞ്ച് ആഴ്ചകൾക്ക് ശേഷം ദക്ഷിണ കശ്മീരിലെ പഹൽഗാമിൽ മന്ത്രിസഭാ യോഗം ചേർന്നു. Read more

പാക് സൈനിക പോസ്റ്റുകൾ തകർത്ത് ബിഎസ്എഫ്; ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങൾ പുറത്ത്
Operation Sindoor

അതിർത്തി കടന്നുള്ള ആക്രമണത്തിന് തിരിച്ചടിയായി പാക് സൈനിക പോസ്റ്റുകൾ തകർത്ത ഓപ്പറേഷൻ സിന്ദൂരിന്റെ Read more

  ആർസിസിക്ക് മരുന്ന് മാറിയെത്തി: ഗുജറാത്ത് കമ്പനിക്കെതിരെ കേസ്
ഇന്ത്യക്കെതിരായ പിന്തുണ: എർദോഗന് നന്ദി പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്
India-Pakistan conflict

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന് ശേഷം തുർക്കി പ്രസിഡന്റ് എർദോഗനുമായി പാക് പ്രധാനമന്ത്രി Read more

ജയ്പൂരിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി; കാരണം ഇതാണ്
Jaipur sweet shops

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജയ്പൂരിലെ കടകളിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി. 'പാക്' എന്ന Read more

ഇന്ത്യാ-പാക് സംഘർഷം: രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ബിജെപി
India-Pakistan conflict

ഇന്ത്യാ-പാക് സംഘർഷത്തിൽ വിദേശകാര്യമന്ത്രിയോട് രാഹുൽ ഗാന്ധി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇന്ത്യയെയും പാകിസ്താനെയും Read more

ഓപ്പറേഷൻ സിന്ദൂർ തട്ടിക്കൂട്ട് യുദ്ധമെന്ന് ഖാർഗെ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണം
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. വിനോദസഞ്ചാരികൾക്ക് മതിയായ സുരക്ഷാ Read more