പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളിയാണെങ്കിൽ സഹോദരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരൻ ആസിഫ് ഷെയ്ക്കിന്റെ സഹോദരി രംഗത്ത്. ത്രാലിലെ വീട്ടിൽ നിന്ന് മൂന്ന് വർഷം മുമ്പ് ആസിഫ് ഷെയ്ക്ക് മുങ്ങിയതായും, വീട് മുത്തച്ഛന്റേതാണെന്നും സഹോദരി ട്വന്റിഫോറിനോട് വെളിപ്പെടുത്തി. ഭീകരാക്രമണത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.
പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ ആസിഫ് ഷെയ്ക്, ആദിൽ തോക്കർ എന്നിവരുടെ വീടുകൾ സുരക്ഷാ സേന തകർത്തു. ത്രാൽ, ബീജ് ബെഹാര എന്നിവിടങ്ങളിലാണ് സ്ഫോടനത്തിലൂടെ വീടുകൾ നശിപ്പിച്ചത്. പിർ പഞ്ചാലിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ പങ്കാളികളായ രണ്ട് പേർ പാകിസ്ഥാൻ പൗരന്മാരാണെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഹാഷിം മൂസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപ് ഇന്ത്യയിൽ നുഴഞ്ഞുകയറിയതായി പോലീസ് കണ്ടെത്തി. കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ആക്രമണത്തിൽ പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു. ഹാഷിം മൂസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി.
പഹൽഗാം ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളെ അറിയിച്ചു. യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാരെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം വിവരങ്ങൾ കൈമാറിയത്. സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനാണെന്നും സൂചനയുണ്ട്.
Story Highlights: Sister of terrorist Asif Sheikh calls for action if he is involved in the Pahalgam attack.