പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ വ്യാപക നടപടികളുമായി സുരക്ഷാ സേന. ലഷ്കർ കമാൻഡർ ഫാറൂഖ് അഹമ്മദ് തദ്വയുടെ കുപ്വാരയിലെ വീട് സ്ഫോടനത്തിൽ തകർത്തു. പഹൽഗാം ആക്രമണത്തിൽ ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യ പാക് പൗരന്മാർക്കുള്ള വിസ റദ്ദാക്കിയതിന് പിന്നാലെ ഗുജറാത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.
പുൽവാമയിലെ മുറാനിലുള്ള അഹ്സാൻ ഉൽ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ് എന്നീ ഭീകരരുടെ വീടുകളും ഇന്ന് തകർത്തിരുന്നു. കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള നാല് പേർക്ക് ഞായറാഴ്ചക്കുള്ളിൽ രാജ്യം വിടാൻ നോട്ടീസ് നൽകി. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിർത്തിയിലടക്കം ജാഗ്രത നിർദ്ദേശം തുടരുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് ലോകരാജ്യങ്ങളെ ഇന്ത്യ അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കരസേനയും നാവികസേനയും അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യൻ സേന വിന്യാസം ശക്തമാക്കും.
ഇന്റലിജൻസിന്റെ നിർണായക തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് നടപടി. യുദ്ധക്കപ്പലുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് നാവികസേനയുടെ മറുപടി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.
Story Highlights: Following the Pahalgam terror attack, security forces launched widespread operations against terrorists in Jammu and Kashmir.