പഹൽഗാം ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്

നിവ ലേഖകൻ

Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭാ യോഗം ചേരും. ഭീകരാക്രമണത്തിനു ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങൾ യോഗം വിലയിരുത്തും. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യവും പോലീസും ചേർന്ന് ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഹൽഗാം ഭീകരാക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ഉൾപ്പെടുന്നു. വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നിൽ വെച്ചാണ് സൈനിക വേഷത്തിലെത്തിയവർ വെടിവെച്ചത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. എൻഐഎ സംഘം ഇന്ന് രാവിലെ സംഭവസ്ഥലം സന്ദർശിക്കും. രാമചന്ദ്രന്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കുമെന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദർശിക്കും.

  കന്നഡ വികാരം വ്രണപ്പെടുത്തിയെന്നാരോപണം: ‘ലോക: ചാപ്റ്റർ വൺ’ സിനിമയിലെ ഡയലോഗ് മാറ്റും

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മോദിയുടെ മടക്കം.

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹായങ്ങൾ വാഗ്ദാനം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ അറിയിച്ചു. പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള സംഘവും ഇന്ത്യയിലേക്ക് മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ആയിരുന്നു പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച.

Story Highlights: An emergency cabinet meeting, chaired by the Prime Minister, will review the security situation following the Pahalgam terror attack that claimed 28 lives, including a Malayali.

Related Posts
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് എസ്സിഒ; കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
Pahalgam terror attack

ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ Read more

  പീച്ചി കസ്റ്റഡി മർദ്ദനം: എസ്.ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല
ഉത്തരേന്ത്യയിൽ കനത്ത മഴ; ജമ്മു കാശ്മീരിൽ 41 മരണം
North India rains

ഉത്തരേന്ത്യയിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. ജമ്മു കാശ്മീരിൽ 41 Read more

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം; 46 മരണം
Kishtwar cloudburst

ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 46 പേർ മരിച്ചു. 68 പേരെ കാണാനില്ല. Read more

പഹൽഗാം ഭീകരാക്രമണം; ചൈനയുടെ പ്രതികരണം ഇങ്ങനെ
Pahalgam terror attack

വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ചൈന Read more

ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Statehood for Jammu Kashmir

ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രി Read more

പഹൽഗാം ഭീകരാക്രമണം: ഭീകരരെ സഹായിച്ച 2 പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരെ സഹായിച്ച രണ്ട് പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പാകിസ്താൻ Read more

  തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ വിവിധ തസ്തികകളിൽ അവസരം
പഹൽഗാം ഭീകരാക്രമണം: ഭീകരർക്ക് സഹായം നൽകിയ 2 പേർ പിടിയിൽ
Pahalgam terror attack

പഹൽഗാം ഭീകരാക്രമണ കേസിൽ നിർണ്ണായക വഴിത്തിരിവ്. ഭീകരർക്ക് സഹായം നൽകിയ 2 പേരെ Read more

പഹൽഗാമിലെ ധീരൻ ആദിലിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം പ്രതിനിധി സംഘം
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആദിലിന്റെ കുടുംബത്തെ സിപിഐഎം പ്രതിനിധി സംഘം സന്ദർശിച്ചു. Read more

പഹൽഗാം ഭീകരാക്രമണം; സി.പി.ഐ.എം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും
Pahalgam terror attack

സിപിഐഎം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആദിൽ ഷായുടെ Read more

ഭീകരതയ്ക്കെതിരായ പോരാട്ടം കഴിഞ്ഞിട്ടില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
terror fight

ഭീകരതയ്ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഓപ്പറേഷൻ സിന്ദൂർ ഒരു സൂചന മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര Read more