**എറണാകുളം◾:** പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ 9:30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 11 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്.
പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു രാമചന്ദ്രന്റെ താമസം. ദുബായിൽ നിന്നെത്തിയ മകൾ ആരതി, പേരക്കുട്ടികൾ എന്നിവർക്കൊപ്പമാണ് കശ്മീരിലേക്ക് പോയത്. മക്കളോടൊപ്പം കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ആരതി പറഞ്ഞിരുന്നു.
അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചതെന്നും ആരതി വ്യക്തമാക്കി. ഫോൺ വിളിച്ചതിന് ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. 23-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം റിനൈ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Story Highlights: N. Ramachandran, a native of Edappally, Ernakulam, who was killed in a terrorist attack in Pahalgam, will be cremated today.