പെഹൽഗാമിൽ സനാതനികൾക്ക് നേരെ നടന്ന ആക്രമണം മതപരമാണെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ഡോ. ഹെഡ്ഗേവാറിനെയും ഗുരുജിയെയും കുറിച്ചുള്ള തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ നിലപാട് ‘വസുദൈവ കുടുംബകം’ എന്നതാണെന്നും ഗവർണർ പറഞ്ഞു.
പാകിസ്താൻ അന്താരാഷ്ട്ര തീവ്രവാദത്തിന് ധനസഹായം നൽകുന്നുണ്ടെന്നും പാശ്ചാത്യ രാജ്യങ്ങൾ ചില ആഖ്യാനങ്ങളോടെ പ്രവർത്തിക്കുകയും തീവ്രവാദത്തെ വളർത്തുകയും ചെയ്യുന്നുണ്ടെന്നും ഗവർണർ ആരോപിച്ചു. ആർഎസ്എസിന്റെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കുന്നതിന് പകരം അതിന്റെ ആശയങ്ങൾ എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലടിയിൽ ആദിശങ്കരന് ഉചിതമായ സ്മാരകമോ വലിയ ക്ഷേത്രമോ ഇല്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കേരളം ലോകത്തിന് നൽകിയ വലിയ സംഭാവനയാണ് ശങ്കരാചാര്യർ. അദ്ദേഹത്തിന് ജന്മനാട്ടിൽ സ്മാരകം വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ഗവർണർ വെളിപ്പെടുത്തി.
Story Highlights: Kerala Governor Rajendra Arlekar condemned the attack on Sanatanis in Pahalgam and criticized the spread of misinformation about Dr. Hedgewar and Guruji.