പഹൽഗാം ആക്രമണം: കേന്ദ്ര മന്ത്രിസഭ ഇന്ന് നിർണായക യോഗം ചേരും

നിവ ലേഖകൻ

Pahalgam attack

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിർണായക യോഗം ചേരും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. യോഗത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തും. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്ക് പ്രവേശനാനുമതി നിഷേധിക്കാനും സാധ്യതയുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഹൽഗാം ആക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. പാകിസ്താന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്യം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഇന്നലെ നടന്ന യോഗത്തിൽ വ്യക്തമാക്കി. തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ എന്നത് സേനയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ ഇന്ന് ഒരു വാർത്താസമ്മേളനം നടത്തി പാകിസ്താനെതിരായ അടുത്ത നടപടികളെക്കുറിച്ച് വിശദീകരിച്ചേക്കും. അതിർത്തിയിലടക്കം പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് നിരോധനവും ഏർപ്പെടുത്തിയേക്കും.

ജമ്മു കാശ്മീരിലെ കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക് പോസ്റ്റുകളിൽ നിന്ന് ഇന്നലെയും വെടിവെപ്പുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാജ്യത്തെ വെബ്സൈറ്റുകൾക്ക് നേരെ പാകിസ്താൻ ഹാക്കർമാർ ഇന്നും ഹാക്കിംഗ് ശ്രമം നടത്തി.

  പാലോട് രവിയുടെ ഫോൺ വിവാദം: അന്വേഷണത്തിന് കെപിസിസി അച്ചടക്ക സമിതി

മന്ത്രിസഭാ യോഗത്തിന് ശേഷം ധനകാര്യ, സാമ്പത്തിക കാര്യ മന്ത്രിസഭായോഗങ്ങളും ചേരും. അതിർത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാൻ വിട്ടു നൽകിയിട്ടില്ല. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.

Story Highlights: Following the Pahalgam terror attack, the Union Cabinet will convene a crucial meeting today to assess security matters and discuss further actions against Pakistan.

Related Posts
പഹൽഗാം ഭീകരാക്രമണം; ചൈനയുടെ പ്രതികരണം ഇങ്ങനെ
Pahalgam terror attack

വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ചൈന Read more

പഹൽഗാം ഭീകരാക്രമണം: ഭീകരരെ സഹായിച്ച 2 പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരെ സഹായിച്ച രണ്ട് പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പാകിസ്താൻ Read more

  അമ്മയുടെ തലപ്പത്തേക്ക് ശക്തർ വരണം; ആസിഫ് അലിയുടെ പ്രതികരണം
പഹൽഗാം ഭീകരാക്രമണം: ഭീകരർക്ക് സഹായം നൽകിയ 2 പേർ പിടിയിൽ
Pahalgam terror attack

പഹൽഗാം ഭീകരാക്രമണ കേസിൽ നിർണ്ണായക വഴിത്തിരിവ്. ഭീകരർക്ക് സഹായം നൽകിയ 2 പേരെ Read more

പഹൽഗാമിലെ ധീരൻ ആദിലിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം പ്രതിനിധി സംഘം
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആദിലിന്റെ കുടുംബത്തെ സിപിഐഎം പ്രതിനിധി സംഘം സന്ദർശിച്ചു. Read more

പഹൽഗാം ഭീകരാക്രമണം; സി.പി.ഐ.എം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും
Pahalgam terror attack

സിപിഐഎം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആദിൽ ഷായുടെ Read more

  റാപ്പർ വേടനെതിരായ ബലാത്സംഗ കേസ്: പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തും
ഭീകരതയ്ക്കെതിരായ പോരാട്ടം കഴിഞ്ഞിട്ടില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
terror fight

ഭീകരതയ്ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഓപ്പറേഷൻ സിന്ദൂർ ഒരു സൂചന മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര Read more

ഭീകരാക്രമണത്തിന് ശേഷം പഹൽഗാമിൽ മന്ത്രിസഭായോഗം; ടൂറിസം രാഷ്ട്രീയത്തിന്റെ ഉപകരണമാകരുതെന്ന് മുഖ്യമന്ത്രി
kashmir tourism

ഭീകരാക്രമണത്തിന് അഞ്ച് ആഴ്ചകൾക്ക് ശേഷം ദക്ഷിണ കശ്മീരിലെ പഹൽഗാമിൽ മന്ത്രിസഭാ യോഗം ചേർന്നു. Read more

ഇന്ത്യക്കെതിരായ പിന്തുണ: എർദോഗന് നന്ദി പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്
India-Pakistan conflict

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന് ശേഷം തുർക്കി പ്രസിഡന്റ് എർദോഗനുമായി പാക് പ്രധാനമന്ത്രി Read more

ജയ്പൂരിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി; കാരണം ഇതാണ്
Jaipur sweet shops

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജയ്പൂരിലെ കടകളിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി. 'പാക്' എന്ന Read more