പി.വി. അൻവർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; നിർണായക തെളിവുകൾ കൈമാറി

Anjana

P.V. Anvar meets CM

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ, പി.വി. അൻവർ മുഖ്യമന്ത്രി പിണറായി വിജയനുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി. എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ അൻവർ മുഖ്യമന്ത്രിക്ക് കൈമാറിയതായാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചു.

ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റാത്തതിൽ അൻവറിന് കടുത്ത അതൃപ്തിയുണ്ട്. അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണ സംഘം രൂപീകരിച്ച സർക്കാർ ഉത്തരവിലും അജിത്കുമാറിന് സംരക്ഷണമുണ്ടായിരുന്നു. എന്നാൽ, അജിത്കുമാർ ഉന്നയിച്ച പരാതി അന്വേഷിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അജിത്കുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയാൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയേയും മാറ്റേണ്ടി വരുമെന്നതിനാലാണ് നടപടിയുണ്ടാകാത്തതെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി.വി. അൻവർ ഓഗസ്റ്റ് 23ന് നൽകിയ പരാതിയിലും തുടർന്നുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നു മാത്രമാണ് സർക്കാർ ഉത്തരവിലുള്ളത്. സർക്കാർ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷവും ബി.ജെ.പിയും ഉന്നയിക്കുന്നത്. അൻവർ തെളിവുകൾ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെ, എം.ആർ. അജിത് കുമാറിനും പി. ശശിക്കും എതിരായി എന്ത് നടപടിയെടുക്കുമെന്നത് നിർണായകമായി മാറിയിരിക്കുകയാണ്.

Story Highlights: P.V. Anvar meets CM Pinarayi Vijayan, hands over crucial evidence against top police officials

Leave a Comment