സിപിഎമ്മിനെതിരെ നടത്തിയ പരാമർശങ്ങളിൽ പശ്ചാത്തപിച്ച് ഡോ. പി സരിൻ; സഖാക്കളുടെ സ്നേഹം തേടി

Anjana

P Sarin CPM comments regret

പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ സിപിഎമ്മിനെതിരെ നടത്തിയ പരാമർശങ്ങളിൽ പശ്ചാത്തപിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നടത്തിയ രാഷ്ട്രീയ വിമർശനങ്ങളും ആ സംസ്ക്കാരത്തിന്റെ ഭാഗമായി നടത്തിയ ചില ഇടപെടലുകളും പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടി നൽകിയ ചുമതലയുള്ളതിനാൽ നടത്തിയ വിമർശനങ്ങളാണെന്നും അവയൊന്നും വ്യക്തിപരമായിരുന്നില്ലെന്നും സരിൻ വ്യക്തമാക്കി. കോൺഗ്രസിൽ ആത്മാർത്ഥമായ സാമൂഹ്യ സേവനം സാധ്യമാകില്ലെന്നും മരണംവരെ നന്ദിയുള്ളവനായിരിക്കുമെന്നും സഖാവേ വിളി കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഖാക്കളിൽ നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ് തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നതാണെന്ന് സരിൻ കുറിച്ചു. അനിയനെ പോലെ കണ്ട മനുഷ്യർ പോലും സ്ഥാനലബ്ധിയിൽ ഗുണ്ടകളുടെ ഭാഷയിൽ ഭീഷണിപ്പെടുത്താൻ തുനിഞ്ഞ സാഹചര്യം ഏറെ വേദനാജനകമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Story Highlights: Dr P Sarin, independent candidate from Palakkad, expresses regret for comments against CPM, seeks acceptance from comrades

Leave a Comment